ലോകത്തെ ഏറ്റവും പ്രശസ്ത കായികതാരം: ധോണിയെ പിന്നിലാക്കി കോഹ്ലിയുടെ കുതിപ്പ്

പ്രമുഖ കായിക ചാനലായ ഇഎസ്പിഎന്‍ തയാറാക്കിയ ലോകത്തെ ഏറ്റവും പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്ലി ആദ്യ പത്തില്‍. പോര്‍ച്ചുഗലിന്റെ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ വിരാട് കോഹ്ലി ഏഴാം സ്ഥാനത്താണ്. മഹേന്ദ്ര സിങ് ധോണി പട്ടികയില്‍ 13ാം സ്ഥാനവും നേടി.

റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതായി അമേരിക്കയുടെ ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസും മൂന്നാമതായി അര്‍ജന്റീനയുടെ ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയുമാണ്. കായികമേഖലയിലെ ഏറ്റവും പ്രശസ്തരായ നൂറ് താരങ്ങളെയാണ് ഇഎസ്പിഎന്‍ തിരഞ്ഞെടുത്തത്. പട്ടികയില്‍ മൂന്ന് വനിതകള്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. സെറീന (17), മരിയ ഷറപ്പോവ (37), സാനിയ മിര്‍സ (93) എന്നിവരാണ് സ്ത്രീ സാന്നിധ്യം.

യുവരാജ് സിങ്, സുരേഷ് റെയ്ന, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, ശിഖര്‍ ധവാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. താരങ്ങളെ കുറിച്ചുള്ള സെര്‍ച്ച്, സോഷ്യല്‍ മീഡിയ ഫോളോയിങ്, പരസ്യം എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞവര്‍ഷവും ക്രിസ്റ്റ്യാനോ, ലിബ്രോണ്‍, മെസി എന്നിവര്‍ തന്നെയായിരുന്നു ആദ്യ മൂന്നില്‍. കഴിഞ്ഞ വര്‍ഷം കോഹ്ലി 11-ാം സ്ഥാനത്തായിരുന്നു.

റൊണാള്‍ഡോ, ലിബ്രോണ്‍ ജെയിംസ്, ലയണല്‍ മെസി, നെയ്മര്‍, കോണര്‍ മക്ഗ്രഗര്‍, റോജര്‍ ഫെഡറര്‍, വിരാട് കോഹ്ലി, റാഫേല്‍ നദാല്‍, സ്റ്റീഫന്‍ കുറെ, ടൈഗര്‍ വുഡ്‌സ് എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍. പട്ടികയുടെ പൂര്‍ണരൂപം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം