സിഡ്‌നി ടെസ്റ്റിൻ്റെ രണ്ടാം ദിവസം പല കാര്യങ്ങളിൽ മഠം ഉണ്ടായി, എന്നാൽ ഈ പരമ്പരയിലെ അവസാന ടെസ്റ്റിലും ഒരു കാര്യത്തിന് മാത്രം മാറ്റം ഉണ്ടായില്ല, ഓഫ് സ്റ്റമ്പ് ലൈൻ ഉയർത്തുന്ന ഭീഷണിയിൽ കോഹ്‌ലി പുറത്താകുന്ന കാര്യത്തിൽ ഇത്തവണയും മാറ്റം ഇല്ല. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ് ഒഴിച്ച് ബാക്കി താൻ കളിച്ച എല്ലാ ഇന്നിങ്സിലും ഒരേ മോഡിൽ പുറത്തായ കോഹ്‌ലി ഇന്ന് ഒരുപക്ഷെ തന്റെ അവസാന ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്നിങ്സിലും അത് ആവർത്തിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹം വിമർശനം നേരിടുകയാണ്.
ആദ്യ ഇന്നിങ്സിന് ശേഷം 4 റൺ ലീഡുമായി ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ക്രീസിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് മികച്ച ലീഡാണ്. നല്ല തുടക്കം ടീമിന് കിട്ടിയതുമാണ്. ആദ്യ വിക്കറ്റിൽ രാഹുൽ- ജയ്‌സ്വാൾ സഖ്യം 42 റൺ നേടി. എന്നാൽ രാഹുലിനെ മടക്കി ബോളണ്ട് പതിവുപോലെ എതിരാളികൾക്ക് പാരയായി. രാഹുൽ പുറത്തായതിന് തൊട്ടുപിന്നാലെ ജയ്‌സ്വാളും മടങ്ങി. നല്ല ഒരു കൂട്ടുകെട്ട് അത്യാവശ്യം ആയിരുന്ന സമയത്ത് ക്രീസിൽ എത്തിയ സമയത്ത് ക്രീസിൽ എത്തിയ കോഹ്‌ലിക്ക് ഇന്നത്തെ പോലെ ഒരു ഗോൾഡൻ ചാൻസ് ഇനി കിട്ടാനും ഇല്ലായിരുന്നു. എന്നാൽ എല്ലാം കളഞ്ഞുകുളിച്ചുകൊണ്ടാണ് കോഹ്‌ലി ഇന്നും ഫിഫ്ത് സ്റ്റമ്പ് ലൈനിൽ ബാറ്റ് വെച്ചിട്ട് വിക്കറ്റ് നൽകി മടങ്ങിയത്.
12 പന്തിൽ 6 റൺ മാത്രമെടുത്ത കോഹ്‌ലി മടങ്ങുന്ന സമയത്ത് പാഡിൽ ദേഷ്യത്തിൽ ആഞ്ഞടിച്ചു. കോഹ്‌ലിയെ പുറത്താക്കാൻ അയാളുടെ ബലഹീനതയിൽ തുടക്കം മുതൽ പന്തെറിയുമെന്നും അവസാനം അയാൾ ആ കെണിയിൽ വീഴുമെന്നും ബോളണ്ട് അടുത്തിടെയും പറഞ്ഞിരുന്നു. എന്തായാലും അത് ഇന്നും ആവർത്തിച്ചു എന്ന് പറയാം. താരത്തെ ബോളണ്ട് ഈ പരമ്പരയിലെ നാലാം തവണയാണ് ഇങ്ങനെ പുറത്താക്കുന്നത്.
ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ഇന്നിംഗ്സ് കൂടി കഴിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തം, ഒരു സെഞ്ച്വറി പ്രകടനം മാറ്റി നിർത്തിയാൽ കോഹ്‌ലിക്ക് മറക്കാൻ ആഗ്രഹിക്കുന്ന ഒരു ടെസ്റ്റ് പരമ്പര തന്നെയാണ് ഇത്തവണത്തെ ബോർഡർ ഗവാസ്‌ക്കർ ട്രോഫി എന്ന് പറയാം.
The Scott Boland show is delivering at the SCG!
He's got Virat Kohli now. #AUSvIND pic.twitter.com/12xG5IWL2j
— cricket.com.au (@cricketcomau) January 4, 2025