Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

പാണ്ഡ്യയുടെ പകരക്കാരനെ ‘പ്രഖ്യാപിച്ച്’ കോഹ്ലി

, 2:43 pm

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി വിവാദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് ബിസിസിഐ വിലക്ക് പ്രഖ്യാപിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം. ഹാര്‍ദ്ദിക്ക് പുറത്തായാല്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് കനത്ത വില ഒടുക്കേണ്ടി വരും.

എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ അഭാവം ടീം ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്ന ആത്മവിശ്വസത്തിലാണ് നായകന്‍ വിരാട് കോഹ്ലി. ഹാര്‍ദ്ദിക്കിന് പകരക്കാരനായി രവീന്ദ്ര ജഡേജയെ ഉപയോഗിക്കാനാകുമെന്നാണ് കോഹ്ലി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഒന്നാം ഏകദിന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരെ ഒരു ഫിംഗര്‍ സ്പിന്നറും ഒരു റിസ്റ്റ് സ്പിന്നറുമായാണ് നമ്മള്‍ കളിച്ചത്. അത് കൊണ്ട് തന്നെ ജഡേജ ടീമിലുള്ളത് ടീമിന് ഗുണകരമാണ്. ഓള്‍ റൗണ്ടറുടെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഏതൊരു സാഹചര്യത്തെയും നേരിടാന്‍ ഇപ്പോളത്തെ ഇന്ത്യന്‍ ടീമിന് കരുത്തുണ്ട് അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യം ടീമിനെ ഭയപ്പെടുത്തുന്നില്ല’ കോഹ്ലി പറയുന്നു.

അതെസമയം പാണ്ഡ്യയുടെ അഭിപ്രായ പ്രകടനങ്ങളോട് യോജിപ്പില്ലെന്നും കോഹ്ലി വ്യക്തമാക്കി.

നേരത്തെ പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ടോക്ക് ഷോ ആയ ‘ കോഫി വിത്ത് കരണ്‍’ ലായിരുന്നു രാഹുലിന്റേയും, പാണ്ഡ്യയുടേയും സംസാരം അതിരു കടന്നത്. ഒന്നിലധികം സെലിബ്രിറ്റികളുമായി തനിക്ക് ഒരേ സമയം അടുപ്പമുണ്ടായിരുന്നുവെന്നും, അത് താന്‍ മാതാപിതാക്കളോടും പറയുമായിരുന്നുവെന്നും വളരെ നിസാര മട്ടിലായിരുന്നു പാണ്ഡ്യ പറഞ്ഞത്.

സംഭവം വിവാദമായെന്ന് മനസിലായതോടെ പാണ്ട്യ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും ബിസിസിഐ താരങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

Advertisement