നിങ്ങൾ ടിവിയിലും പത്രങ്ങളിലും കാണുന്നത് പോലെയല്ല കോഹ്‌ലി, അവന്റെ സ്വഭാവം മറ്റൊരു രീതിയിലാണ്; തുറന്നടിച്ച് ആർസിബി താരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) യഷ് ദയാലിൻ്റെ യാത്ര കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള യുവ ഫാസ്റ്റ് ബൗളർ 2023 ൽ ഗുജറാത്ത് ടൈറ്റൻസ് ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു, ആദ്യ കുറച്ച് മത്സരങ്ങളിൽ അദ്ദേഹം മികച്ച പോരാട്ട വീര്യം കാണിച്ചു. എന്നിരുന്നാലും, സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ റിങ്കു സിംഗ് യാഷ് എറിഞ്ഞ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി ടീമിന് അപ്രതീക്ഷിത ജയം സമ്മാനിക്കുമ്പോൾ അവിടെ ഗുജറാത്ത് ബോളർ തളർന്ന് വീഴുക ആയിരുന്നു. ആ മത്സരത്തിന് ശേഷം താരം ശേഷിച്ച ഒരൊറ്റ മത്സരം പോലും കളിച്ചിരുന്നില്ല. എന്നാൽ ഐപിഎൽ 2024 ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ 5 കോടി രൂപയ്ക്ക് എടുത്തത് പലരെയും അത്ഭുതപ്പെടുത്തി.

ആർസിബി എടുത്ത ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്ന് എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. പക്ഷേ ടൂർണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ഫ്രാഞ്ചൈസിക്കായി 15 വിക്കറ്റ് വീഴ്ത്തുകയും ചെയ്തുകൊണ്ട് അദ്ദേഹം അവരുടെ വിശ്വാസത്തിന് പ്രതിഫലം നൽകി. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ആർസിബിയിൽ ചേരുമ്പോൾ തൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി വഹിച്ച പങ്ക് ദയാൽ വെളിപ്പെടുത്തി, കൂടാതെ ടീമിലെ യുവതാരങ്ങളെ കോഹ്‌ലി അങ്ങേയറ്റം സുഖകരമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

“കോഹ്‌ലി എന്നോട് പറഞ്ഞ ഏറ്റവും വലിയ കാര്യം സീസൺ മുഴുവൻ എന്നെ പിന്തുണയ്ക്കുമെന്നതാണ്. ഞാൻ ഒരു പുതിയ സ്ഥലത്തേക്ക് വന്നതായി എനിക്ക് തോന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു, അവൻ എന്നെ പൂർണ്ണമായും പിന്തുണച്ചു. അതിനാൽ ഇത് വലിയ ഉത്തേജനമായിരുന്നു. വളരെ ആരോഗ്യകരമായ രീതിയിലാണ് അദ്ദേഹം യുവാക്കളോട് സംസാരിക്കുന്നത്, ആളുകൾ ടിവിയിൽ സംസാരിക്കുന്നത് പോലെയല്ല കോഹ്‌ലി. അദ്ദേഹം ശരിക്കും ഒരു വലിയ മനസിന് ഉടമയാണ്” ദയാൽ പറഞ്ഞു.

അതേസമയം കോഹ്‌ലിയുടെ അടുത്ത അസൈൻമെന്റ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയാണ്. യാഷ് ആകട്ടെ ആർസിബി നിലനിർത്താൻ സാധ്യത ഇല്ല എന്നതിനാൽ ലേലത്തിലേക്ക് ഉറ്റുനോക്കും.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ