രോഹിത്തിനെ 'കോപ്പിയടിച്ച്' കോഹ്ലി ചെയ്തത്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ വീരോചിതം സെഞ്ച്വറി നേടിയ വിരാട് കോഹ്ലി ആ നേട്ടം സമ്മാനിച്ചത് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്ക ശര്‍മ്മയ്ക്ക്. മത്സരത്തില്‍ 150 റണ്‍സ് നേടിയപ്പോഴാണ് കോഹ്ലി തന്റെ ഭാര്യയോടുളള സ്‌നേഹം കളിക്കളത്തില്‍ പരസ്യമായി പ്രകടിപ്പിച്ചത്.

അനുഷ്‌ക്ക അണിയിച്ച വിവാഹ മോതിരത്തില്‍ ആദ്യം ചുംബിച്ച കോഹ്ലി കഴുത്തിലെ മാലയില്‍ ആ മോതിരം കോര്‍ത്ത് ഇടുകയായിരുന്നു. ഗ്യാലറിയില്‍ അനുഷ്‌ക്കയെ സാക്ഷിയാക്കിയായിരുന്നു കോഹ്ലിയുടെ പ്രകടം.

https://twitter.com/AnushkaSFanCIub/status/952861247384436736

നേരത്തെ ഒന്നാം ടെസ്റ്റില്‍ കോഹ്ലിയുടെ മോശം ഫോം അനുഷ്‌ക്ക കാരണമാണെന്ന് ആരോപിച്ചവര്‍ക്കുളള തിരിച്ചടികൂടിയായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി പ്രകടനം. ടെസ്റ്റ് കരിയറില്‍ ഒമ്പതാം തവണയാണ് കോഹ്ലി 150 കടക്കുന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വളരെ വേഗത്തിലായിരുന്നു കോഹ്ലി 150 റണ്‍സിലെത്തിയത്.

മത്സരത്തില്‍ 217 പന്തില്‍ നിന്നും 15 ബൗണ്ടറികളുടെ സഹായത്തോടെ 153 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. കോഹ്ലിയുടെ 21ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

അതെസമയം കോഹ്ലിയുടെ ആഘോഷ പ്രകടനം രോഹിത്തിനെ കോപ്പിയടിച്ചാണെന്ന് ആരോപണവുമായി ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത്ത് വിവാഹ മോതിരത്തില്‍ ചുംബിച്ചിരുന്നു. ഭാര്യ ഋതികയെ കണ്ണീരില്‍ അണിയിക്കുന്നതായിരുന്നു രോഹിത്തിന്റെ ആ പ്രവര്‍ത്തി.