Connect with us

CRICKET

റാങ്കിംഗ്: കോഹ്ലിക്കുതിപ്പ്; അപൂര്‍വ്വ റെക്കോര്‍ഡിനരികെ

, 3:34 pm

ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ കുതിപ്പ്. നാല് സ്ഥാനം മുന്നോട്ട് കയറി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കോഹ്ലി. നേരത്തെ ആറാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ നായകന്‍.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് കോഹ്ലി രണ്ടാം സ്ഥനത്തേയ്ക്ക് കുതിച്ചത്. പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് തവണ കോഹ്ലി ഇരട്ട സെഞ്ച്വറി നേടിയിരുന്നു.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ബാറ്റിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരമായ ചെതേശ്വര്‍ പൂജാര നാലമതുണ്ട്. പരമ്പരിയിലെ പ്രകടനത്തോടെ ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമല്‍, ഒമ്പതാം സ്ഥാനത്തേക്കെത്തി.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് താരം ജെയിംസ് ആന്‍ഡേഴ്സനാണ് ഒന്നാമത്.ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ രണ്ടാമതും. ഇന്ത്യന്‍ താരങ്ങളായ രവിദ്ര ജഡേജ, ആര്‍.അശ്വിന്‍ എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളിലുണ്ട്.വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ ന്യൂസിലന്‍ഡ് ബൗളര്‍ നീല്‍ വാഗ്‌നര്‍ ഏഴാം സ്ഥാനത്തുണ്ട്.

എകദിനത്തിലും ട്വന്റി 20യിലും ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന കോഹ്ലിയ്ക്ക് ടെസ്റ്റില്‍ കൂടി ആ നേട്ടം സ്വന്തമാക്കാനായാല്‍ ചരിത്രമാകും. ട്വന്റി20യുടെ തുടക്കകാലത്ത് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഏക താരം.