കോഹ്‌ലിയുടെ ഇന്നിങ്സിന് ആ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, മത്സരശേഷം ഫാഫ് പറഞ്ഞത് ഇങ്ങനെ; തോൽവിയുടെ കാരണങ്ങൾ ഇത്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആർ) തൻ്റെ ടീമിൻ്റെ തോൽവിക്ക് ശേഷം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് തോൽവിയുടെ കാരണങ്ങൾ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്‌സിൽ വിക്കറ്റ് രണ്ട് പേസ് ആയിരുന്നു എന്നും ഇത് കളിക്കാർക്ക് അൽപ്പം ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പറഞ്ഞു. എന്തായാലും എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഏഴ് വിക്കറ്റിൻ്റെ സമഗ്രമായ വിജയത്തിന് ശേഷം, ഈ ഐപിഎല്ലിൽ വീട്ടിൽ നിന്ന് എവേ ജയിക്കുന്ന ആദ്യ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറി.

മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിച്ച ഫാഫ് പറഞ്ഞത് ഇങ്ങനെയാണ് “ആദ്യ ഇന്നിംഗ്സിൽ, വിക്കറ്റ് രണ്ട് തരത്തിലാണ് പെരുമാറിയത്. ലൈനും ലെങ്തും മനസിലാക്കാൻ ഞങ്ങളുടെ താരങ്ങൾ ബുദ്ധിമുട്ടി. ഇന്നിംഗ്സ് അവസാനിച്ചപ്പോൾ മാന്യമായ സ്കോർ ആണെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല. ആദ്യ ഇന്നിംഗ്‌സിൽ ഞങ്ങൾ ബാറ്റ് ചെയ്ത രീതി നോക്കുമ്പോൾ ഒരു കാര്യം നിങ്ങൾ കണ്ടതാണ്. വിരാട് കോഹ്‌ലിക്ക് റൺ നേടാൻ ബുദ്ധിമുട്ട് തോന്നി. ബാറ്റിംഗിന് അത്ര അനുകൂലമായ രീതിയിൽ അല്ല ട്രാക്ക് പെരുമാറിയതെന്നും മനസിലാകും ആദ്യ സമയങ്ങളിൽ” ഫാഫ് പറഞ്ഞു.

ഐപിഎൽ 17ാം സീസണിൽ രണ്ടാം തോൽവി വഴങ്ങി ആർസിബി നിൽക്കുമ്പോൾ ടീമിന് എതിരെ ആരാധകർ വമ്പൻ വിമർശനമാണ് നടത്തുന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കെകെആറിനോട് ഏഴ് വിക്കറ്റിന്റെ തോൽവിയാണ് ആർസിബി വഴങ്ങിയത്. മത്സരത്തിൽ ആർസിബി മുന്നോട്ടുവെച്ച 183 റൺസ് വിജയലക്ഷ്യം 16.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ കെകെആർ മറികടന്നു. 183 റൺസ് വിജയലക്ഷ്യം രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്തയ്ക്ക് ഒരിക്കലും ഭീഷണിയായില്ല

എന്തായാലും മുന്നോട്ട് ഉള്ള യാത്രയിൽ ബോളിങ്ങും ബാറ്റിങ്ങും ഒരേ പോല്ലേ മികവിൽ എത്തേണ്ടത് ടീമിന് അത്യാവശ്യമാണ്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം