വിരാട് കോഹ്‌ലിയുടെ ആർസിബിയും കെഎൽ രാഹുലിന്റെ ലക്നൗ സൂപ്പർ ജയന്റ്സും തമ്മിൽ ഏറ്റുമുട്ടിയ അവസാന മത്സരം എല്ലാ അർത്ഥത്തിലും ഈ ടൂർണമെന്റിലെ ആവേശകരമായ പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുന്നത് ആയിരുന്നു. മത്സരശേഷം കോഹ്‌ലിയും ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടലൊക്കെ വലിയ ചർച്ചക്ക് കാരണമായിരുന്നു. ആ മത്സരത്തിലുണ്ടായ വിവാദങ്ങളുടെ പേരിൽ കോഹ്ലി, ഗംഭീർ ലക്നൗ താരം നവീൻ തുടങ്ങിയവർക്ക് പിഴ കിട്ടിയിരുന്നു.
എന്നാൽ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും മറ്റും പരസ്പരം ഒളിയമ്പേയുന്നത് ഇവർ തുടർന്നു. ഇപ്പോൾ നടക്കുന്ന ലക്നൗ ഗുജറാത്ത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനായി ഗംഭീര തുടക്കമാണ് സാഹ- ഗിൽ സഖ്യം നൽകിയത്. ഇതിൽ സാഹ ആയിരുന്നു കൂടുതൽ ആക്രമണകാരി. ലക്നൗ ബോളറുമാരെ എല്ലാം തലങ്ങും വിലങ്ങും പ്രഹരിച്ചു സാഹ അര്ധ സെഞ്ച്വറി നേടി. സീനിയർ താരം സാഹയെ അഭിനന്ദിച്ചുകൊണ്ട് കോഹ്ലി ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തു. താരം 32 പന്തിൽ 69 റൺസ് നേടി നിൽക്കുന്ന സമയത്താണ് എന്തൊരു മികച്ച താരം ആണെന്ന് പറഞ്ഞ് കോഹ്‌ലിയുടെ സ്റ്റോറി എത്തിയത്. ഒടുവിൽ 43 പന്തിൽ 81 റൺസ് നേടിയാണ് താരം മടങ്ങിയത്.
എതിരാളികൾ ലക്നൗ ആയതുകൊണ്ട് തന്നെ കോഹ്‌ലിയുടെ സന്തോഷം കൂടും. മുമ്പും ഇതുപോലെ എതിരാളികൾ ആയിട്ടുള്ള പല താരങ്ങളുടെയും നേട്ടത്തിൽ കോഹ്ലി ഇങ്ങനെ സ്റ്റോറി ഇട്ടും കണ്ടിട്ടില്ല. ധോണിയെ അദ്ദേഹം ഇതുപോലെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.