ഹാർദിക് പുറത്തായതിന് പിന്നാലെ വൈറലായി കോഹ്‌ലിയുടെ പ്രതികരണം, അവന്...; വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ സിക്‌സറോടെ കളി അവസാനിപ്പിക്കാനുള്ള ഹാർദിക് പാണ്ഡ്യയുടെ ശ്രമത്തിന് പ്രതികരണവുമായി വിരാട് കോഹ്‌ലി രംഗത്തെത്തി. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ 4 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിനും ടീം യോഗ്യത നേടി.

265 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ പവർപ്ലേയ്ക്കുള്ളിൽ തന്നെ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. എന്നിരുന്നാലും, കോഹ്‌ലിയും ശ്രേയസ് അയ്യരും ചേർന്നുള്ള കൂട്ടുകെട്ട് ടീമിനെ രക്ഷപ്പെടുത്തി. ഇന്ത്യ സുഖമായി ജയിച്ചു കയറുമെന്ന് കരുതിയ സമയത്ത് അയ്യരുടെ വിക്കറ്റ് നഷ്ടമായി.

പിന്നീട് കോഹ്‌ലി അക്‌സർ പട്ടേലുമായി കൂട്ടുകെട്ട് ഉണ്ടാക്കിയപ്പോൾ അക്‌സർ പുറത്താക്കുക ആയിരുന്നു. അക്സറിന് പിന്നാലെ രാഹുൽ എത്തി. എന്നാൽ അവിടെ കോഹ്‌ലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യൻ ബാറ്റർമാരിൽ സമ്മർദം കൂടുന്നതായി തോന്നിച്ചപ്പോൾ, ഹാർദിക് പാണ്ഡ്യ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടി വിജയം ഉറപ്പിച്ച ശേഷം മടങ്ങി.

ശേഷം കെ എൽ രാഹുലിൻ്റെ ഒരു സിക്‌സിലൂടെ ഇന്ത്യ ലക്ഷ്യത്തിലെത്തുമ്പോൾ ഡ്രസ്സിംഗ് റൂമിൻ്റെ ചില ദൃശ്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പങ്കിട്ടു. ഹാർദിക് പാണ്ഡ്യ പുറത്തായതിന് തൊട്ടുപിന്നാലെ കോഹ്‌ലി പറഞ്ഞ വാക്കുകൾ ഇങ്ങനെ:

” അവൻ സിക്‌സ് അടിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.”

രാഹുൽ വിജയ റൺസ് നേടിയതിന് പിന്നാലെ ഡ്രെസ്സിംഗ് റൂമും ആഘോഷത്തിലായി. ബിസിസിഐ പങ്കിട്ട വീഡിയോ ഇപ്പോൾ വൈറലാണ്.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്