ബോളർമാരുടെ പേടി സ്വപ്നം ആ താരമാണെന്ന് കോഹ്‌ലി പറഞ്ഞു, അവനെ പൂട്ടാൻ ഒരുത്തനും പറ്റില്ല: രവിചന്ദ്രൻ അശ്വിൻ

ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റർമാർ ഉള്ള രാജ്യമായതിനാൽ തന്നെ താരങ്ങൾക്ക് പ്രത്യേകിച്ച് ബാറ്റർമാർക്ക് ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം ആരാധകരുണ്ട്. എല്ലാ തലമുറയിലും, രാജ്യത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരമെങ്കിലും ഉണ്ടായിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിൽ ഏറ്റവും വലിയ ഇതിഹാസമായി മാറിയ സുനിൽ ഗവാസ്‌കറായാലും അല്ലെങ്കിൽ 24 വർഷമായി ക്രിക്കറ്റിൽ ആധിപത്യം പുലർത്തിയ ‘മാസ്റ്റർ ബ്ലാസ്റ്റർ’ സച്ചിൻ ടെണ്ടുൽക്കറായാലും. അദ്ദേഹം വിരമിച്ചതിന് ശേഷം, ഇന്ത്യക്ക് ഒന്നല്ല രണ്ട് മഹാന്മാരെ ഒരേ സമയം ലോകത്തിന് മുന്നിൽ പ്രെസെന്റ് ചെയ്യാൻ സാധിച്ചു. ഒന്ന് കോഹ്‌ലി, മറ്റൊരാൾ രോഹിത് ശർമയുമായി. ഇരുതാരങ്ങളുമായി ബന്ധപ്പെട്ടും രവിചന്ദ്രൻ അശ്വിൻ തന്റെ ചാനലിൽ ചില കാര്യങ്ങൾ പങ്ക് വെച്ചിട്ടുണ്ട്.

ഒരു മത്സരത്തിനിടെ ഇന്നത്തെ ഇന്ത്യൻ ക്യാപ്റ്റനെ കുറിച്ച് 5-6 വർഷം മുമ്പ് താനും വിരാടും നടത്തിയ ചർച്ചയെക്കുറിച്ച് അദ്ദേഹം കാഴ്ചക്കാരോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് സംസാരിച്ച അശ്വിൻ, താൻ ഒരു രോഹിത് ബാറ്റ് ചെയ്യുന്നത് കാണുകയായിരുന്നുവെന്നും 15-20 ഓവറുകൾക്ക് ശേഷം രോഹിതിനെ എവിടെയാണ് ബൗളർമാർ ലക്ഷ്യമിടുന്നതെന്ന് വിരാടിനോട് ചോദിച്ചു, കാരണം 15-20 ഓവറുകൾക്ക് ശേഷം അദ്ദേഹത്തിന് എതിരെ എവിടെ ബൗൾ ചെയ്യണമെന്ന് ഉള്ള സംശയം അശ്വിനുണ്ടായിരുന്നു,

ഈ സംശയം ചോദിച്ചപ്പോൾ കോഹ്‌ലി ഒരു മറുചോദ്യം അശ്വിനോട് ചോദിച്ചു- ഡെത്തിൽ ആരാണൊരു ബോളറുടെ പേടി സ്വപ്നം എന്ന് നിങ്ങൾക്ക് അറിയാമോ? കോഹ്‌ലിയുടെ ചോദ്യത്തിന് അശ്വിൻ പറഞ്ഞ മറുപടി ‘ധോണി” എന്നായിരുന്നു. ഉടനെ കോഹ്‌ലി ഇങ്ങനെ പറഞ്ഞു” ഡെത്തിൽ ഒരു ബോളറുടെ പേടിസ്വപ്നം അത് രോഹിത്താണ്” കാരണം ചോദിച്ചപ്പോൾ കോഹ്‌ലി വിശദീകരിച്ചത് ഇങ്ങനെ-” രോഹിത് ഒരു ടി 20 യിൽ 15 ഓവറുകൾ കഴിഞ്ഞ് ക്രീസിൽ ഉണ്ടെങ്കിൽ ബോളർമാർ തീർന്നു. കാരണം അവനില്ല ഷോട്ടുകളും അറിയാം. ബോളർമാരെ അവൻ കൊന്ന് കൊലവിളിക്കും.”കോഹ്‌ലി പറഞ്ഞതായി അശ്വിൻ വെളിപ്പെടുത്തി.

എന്തായാലും രണ്ടാം ടെസ്റ്റിൽ രോഹിത്- കോഹ്‌ലി സഖ്യം ഒരുമിച്ച് ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ ലക്ഷ്യം വെക്കില്ല.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?