ഇതിനായിരുന്നില്ലേ ക്രിക്കറ്റ് ആരാധകർ കുറെ നാളുകളായി കാണാൻ ആഗ്രഹിച്ച ആ കാഴ്ച. ലോകക്രിക്കറ്റിലെ സൂപ്പർ താരമായ വിരാട് കോഹ്ലി റൺ വളർച്ചയുടെയും പരിഹാസങ്ങളുടെയും കാലത്തിൽ നിന്ന് തിരികെ കയറി അർദ്ധ സെഞ്ച്വറി നേടിക്കഴിഞ്ഞിരിക്കുന്നു. തന്റെ കഴിവ് മുഴുവൻ കാണിക്കുന്ന ഒരു പ്രകടനം ഒന്നുമായിരുന്നില്ല അത്. പക്ഷെ ഗുജറാത്തിന് എതിരെ അയാൾ സാമ്യം എടുത്താണെങ്കിലും നേടിയ ഈ അർദ്ധ സെഞ്ച്വറി അയാളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നുറപ്പാണ്. കോഹ്‌ലിയുടെ അർദ്ധ സെഞ്ച്വറിക്ക് ശേഷം സ്റ്റെഡിയം മുഴുവൻ കൈയടിച്ചതുപോലെ മനോഹരമായ ഒരു കാഴ്ചയിരുന്നു ഷമിയും കോഹ്‌ലിയും തമ്മിൽ നടന്നത്.
അർധശതകം നേടിയ കോഹ്ലിയെ ഗുജറാത്തിന്റെ മുൻനിര പേസർ കൂടിയായ മുഹമ്മദ് ഷമി തോളിൽ തട്ടി അഭിനന്ദിക്കുന്നതാണ് വിഡിയോ. 53 പന്തിൽ 58 റൺസെടുത്ത കോഹ്ലിയെ ഷമി മികച്ചൊരു യോർക്കറിലൂടെ ക്ലീൻബൗൾഡാക്കുകയായിരുന്നു. മികച്ചൊരു ഇന്നിങ്‌സ് ലക്ഷ്യമിട്ട കോഹ്ലി നിരാശനായി പവലിയനിലേക്ക് മടങ്ങുമ്പോഴായിരുന്നു ഷമി മുൻ ഇന്ത്യൻ നായകന്റെ തോളിൽ പിടിച്ച് അഭിനന്ദനമറിയിച്ചത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലായി എന്ന് പറയാം.
എതിരാളി ആയിരുന്നിട് കൂടി തന്റെ മുൻ നായകൻ നേടിയ ഈ അർദ്ധ സെഞ്ചുറിയുടെ വലുപ്പം ഷമിക്ക് നന്നായി അറിയാം. അതിനാൽ തന്നെ ” നിരാശപ്പെടേണ്ട ക്യാപ്റ്റർ മോശം കാലത്തിൽ നിന്ന് വർദ്ധിത വീര്യത്തോടെയുള്ള തിരിച്ചുവരവിന് അഭിനന്ദനം എന്ന തരത്തിൽ ഉള്ള” രീതിയിലായിരുന്നു മുൻ നായകനെ ഷമി ആശ്വസിപ്പിച്ചത്.
കഴിഞ്ഞ ടി20 ലോകകപ്പിൽ പാകിസ്താനെതിരായ തോൽവിക്കു പിന്നാലെ ഷമിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിൽ താരത്തെ ചേർത്തു പിടിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു വിരാട് കോഹ്ലി. അന്ന് കൊഹ്‌ലി നൽകിയ പിന്തുണ വളരെ വലുതായിരുന്നു എന്ന് ഷമി പിന്നീട് പറഞ്ഞിരുന്നു.
ഇരുവരും തമ്മിൽ ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെ തോളോടുതോൾ ചേർന്ന് നിന്ന ഈ രണ്ട് സംഭവങ്ങളും ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.