ഗായകനായി കോഹ്‌ലി, പ്രണയാതുരയായി അനുഷ്‌ക

ബാറ്റിങ്ങില്‍ മാന്ത്രികത കാട്ടുന്ന കോഹ്‌ലിയേ എല്ലാവര്‍ക്കും അറിയാം. മതിമറന്ന് നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വിരാടിനേയും എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ വിരാടിലെ ഗായകനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.

വിവാഹത്തോടനുബന്ധിച്ച ചടങ്ങില്‍ കിഷോര്‍കുമാറിന്റെ “മേരെ മെഹബൂബ് ഖയാമത് ഹോഗി.” എന്ന് പാടിയാണ് ഇന്ത്യന്‍ നായകന്‍ തന്റെ പ്രിയതമയോടുള്ള ഇഷ്ടം പങ്കുവച്ചത്. പങ്കാളിയേ വാനോളം പുകഴ്ത്തുന്ന ഐതിഹാസികമായ ഗാനമാലപിച്ചതിലൂടെ അനുഷ്‌കയേടുള്ള അളവറ്റ സ്‌നേഹമാണ് കോഹ്ലി വെളിപ്പടുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോയില്‍ കോഹ്‌ലിയുടെ ഗാനം ആസ്വദിച്ചിരിക്കുന്ന അനുഷ്‌കയേയും കാണാം.

https://www.instagram.com/p/BcmBryGB_Tw/?taken-by=virat_kohli18_era

ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഇറ്റലിയിലെ മിലാനില്‍ വച്ച് വിവാഹിതരായത്.

അടുത്ത ബന്ധുക്കളും പ്രത്യേക ക്ഷണം കിട്ടിയ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്ലി ഫെബ്രുവരിയിലാണ് പരസ്യമാക്കുന്നത് .