കോഹ്‌ലി അന്ന് എന്നെ തുപ്പി, ഒടുവിൽ മാപ്പ് പറഞ്ഞത് മദ്യപിച്ച ശേഷം...; തുറന്നടിച്ച് ഡീൻ എൽഗാർ

ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ ഗുരുതര ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഡീൻ എൽഗാർ. ഒരു ടെസ്റ്റ് മത്സരത്തിനിടെ വിരാട് കോഹ്‌ലി തന്നെ നോക്കി തുപ്പിയെന്നും ശേഷം കോഹ്‌ലിയുമായി സംസാരിക്കാറില്ലായിരുന്നു എന്നും പറഞ്ഞ എൽഗാർ കോഹ്‌ലിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളും ദക്ഷിണാഫ്രിക്കൻ താരവുമായ ഡിവില്ലേഴ്‌സ് ഇടപെട്ടാണ് വിഷയം പരിഹരിച്ചതെന്നും പറഞ്ഞിരിക്കുകയാണ്. സംഭവത്തിന് ശേഷം ഏകദേശം 2 വർഷങ്ങൾക്ക് ശേഷം ഈ വിഷയത്തിൽ കോഹ്‌ലി മാപ്പ് പറഞ്ഞെന്നും പറയുന്നു.

‘ഇന്ത്യയിലെ പിച്ച് വിചിത്രമായിരുന്നു. ആ സമയത്ത് ബാറ്റ് ചെയ്യാൻ നിന്ന എന്നെ നോക്കി കോഹ്‌ലി തുപ്പി. ഒരിക്കൽ കൂടി ഈ പ്രവർത്തി ചെയ്താൽ ബാറ്റ് കൊണ്ട് തല്ലുമെന്ന് ഞാൻ പറഞ്ഞു. സംസാരം അങ്ങനെ നീണ്ടുപോകവെ എന്തിനാണ് എന്നെ തുപ്പിയതെന്ന് ചോദിച്ച് ഡിവില്ലേഴ്‌സും ഇടപെട്ടു. അതോടെ വിഷയം മറ്റൊരു തലത്തിൽ എത്തി. കാരണം ഡിവില്ലേഴ്‌സ് കോഹ്‌ലിയുടെ ഉറ്റ കൂട്ടുകാരൻ ആയിരുന്നു.” എൽഗാർ പറഞ്ഞു.

“എന്നാൽ 2 വർഷത്തിന് ശേഷം കോഹ്‌ലി ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോൾ ഈ സംഭവുമായി ബന്ധപ്പെട്ട് എന്നോട് മാപ്പ് പറഞ്ഞു. നമുക്ക് മദ്യപിക്കാൻ പുറത്ത് പോയാലോ എന്ന് ചോദിച്ച് കോഹ്‌ലി എത്തി. അന്ന് ഞങ്ങൾ നേരം വെളുക്കുന്ന സമയം വരെ മദ്യപിച്ചിരുന്നു. അവൻ മാപ്പും പറഞ്ഞു.” താരം വാക്കുകൾ അവസാനിപ്പിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകൾ കളിച്ച എൽഗാർ 14 സെഞ്ചുറികളോടെ 37.65 ശരാശരിയിൽ 5347 റൺസാണ് നേടിയത്. അവസാന ടെസ്റ്റിൽ ഇന്ത്യക്ക് എതിരെ കളിച്ച ശേഷം വിരമിക്കൽ പ്രഖ്യാപിച്ച താരത്തെ കോഹ്‌ലി വളരെ സന്തോഷത്തോടെയാണ് യാത്രക്കിയത്.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍