2024ൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിയുടെ പങ്കാളിത്തം സംശയിച്ചുള്ള കാര്യത്തിൽ ഇപ്പോൾ ആശങ്കയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലാണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം കോഹ്‌ലി ലോകകപ്പ് ടീമിൽ എത്തിയേക്കും.
കോഹ്‌ലിയെ ഒഴിവാക്കി ലോക്കാപ്പ് ടീമിൽ പവർ ഹിറ്ററുമാർ കടന്നുവരുമെന്നാണ് വിലയിരുത്തപ്പെട്ടത്. ജൂണിൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും ഈ വർഷം ടൂർണമെൻ്റ് നടക്കും. എന്നിരുന്നാലും, മുൻ ഇന്ത്യൻ ക്രിക്കറ്ററും രാഷ്ട്രീയക്കാരനുമായ കീർത്തി ആസാദ് കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്തണം എന്ന അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.
എന്ത് വില കൊടുത്തും വിരാട് കോഹ്‌ലിയെ ഉൾപ്പെടുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രേരിപ്പിക്കുന്നുവെന്ന് ആസാദ് പറഞ്ഞു . അവസാനം ലോകകപ്പ് ടീമിൽ കോഹ്‌ലിയുടെ സ്ഥാനം സ്ഥിരീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം ഔദ്യോഗിക ടീം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 2022 ലോകകപ്പ് മുതൽ ടി20യിൽ നിന്ന് വിട്ടുനിന്നിരുന്നു. റിങ്കു സിംഗ്, തിലക് വർമ്മ, ശിവം ദുബെ തുടങ്ങിയ മധ്യനിര ബാറ്റ്‌സ്മാൻമാർക്ക് ഇത് വാതിലുകൾ തുറന്നുകൊടുത്തു. അവർ കിട്ടിയ അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനം നടത്തി മതിപ്പുളവാക്കി.
ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടി20 ഐയിലേക്ക് മടങ്ങിയെത്തി. കോഹ്‌ലി രണ്ട് മത്സരങ്ങൾ കളിച്ചപ്പോൾ, അവസാന മത്സരത്തിൽ നിർണായക സെഞ്ച്വറി നേടിയ ശർമ്മ ഇന്ത്യക്ക് 3-0 ന് പരമ്പര വിജയം ഉറപ്പിച്ചു കൊടുത്തത്.
എന്തായാലും ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിൽ കോഹ്‌ലി ഉണ്ടാകുമെന്ന് ഉറപ്പിക്കാം.