'കോഹ്‌ലിക്ക് താനെന്ന ഭാവം, അമ്പയര്‍മാരെ വില കുറച്ചു കാണുന്നു'; വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് താരം

അമ്പയര്‍മാര്‍ക്ക് എതിരേയുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പെരുമാറ്റം അതിരു വിടുന്നതായി ഇംഗ്ലണ്ട് മുന്‍ താരം ഡേവിഡ് ലോയ്ഡ്. കോഹ് ലിക്ക് അമ്പയര്‍മാരെ ബഹുമാനമില്ലെന്നും അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലാണ് താരത്തിന്റെ പെരുമാറ്റമെന്നും ലോയ്ഡ് വിമര്‍ശിച്ചു.

“രാജ്യാന്തര തലത്തില്‍ അമ്പയര്‍മാരെ വിലകുറച്ചു കാണുന്ന പ്രവണത വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. അമ്പയര്‍മാര്‍ ഉള്‍പ്പെടെയുള്ള ഒഫീഷ്യല്‍സിനേക്കാള്‍, മത്സരം മുന്നോട്ടു കൊണ്ടു പോകുന്നത് തങ്ങളാണെന്ന ചിന്ത കളിക്കാര്‍ക്കിടയില്‍ വ്യാപകമാണ്.”

We Need Answers From The ICC

“വിരാട് കോഹ്‌ലിയെ ഉദാഹരണമായി എടുക്കാം. ഡിആര്‍എസില്‍ നിന്ന് അമ്പയേഴ്‌സ് കോള്‍ ഒഴിവാക്കണമെന്നാണ് ഒന്നാം ഏകദിനത്തിനു മുന്നോടിയായി കോഹ്‌ലി ആവശ്യപ്പെട്ടത്. പകരം പന്ത് സ്റ്റമ്പിന്റെ ഏതു ഭാഗത്ത് തട്ടിയാലും ഔട്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനന്തരഫലങ്ങളെ കുറിച്ചൊന്നും ആലോചിക്കാതെയാണ് കോഹ്‌ലി പലതും വിളിച്ചുപറയുന്നത്.”

Virat Kohli on farmers

“എല്ലാം ഔട്ട് നല്‍കുകയാണെങ്കില്‍ മുഴുവന്‍ ടെസ്റ്റ് മല്‍സരങ്ങളും രണ്ടു ദിവസം കൊണ്ടു തന്നെ അവസാനിക്കും. ഏകദിന മല്‍സരമാവട്ടെ നാലു മണിക്കൂര്‍ കൊണ്ടും കഴിയും. അമ്പയര്‍മാര്‍ക്കു അവരുടെ അധികാരം തിരികെ നല്‍കണം. ഇതിനു വേണ്ടി ഫുട്ബോളിലേതു പോലെ മോശമായി പെരുമാറുന്നവര്‍ക്കെതിരേ മഞ്ഞ, ചുവപ്പ് കാര്‍ഡുകള്‍ കാണിക്കാന്‍ അമ്പയര്‍മാര്‍ക്കു അവകാശം നല്‍കണം. കാരണം ഇപ്പോള്‍ അമ്പയര്‍മാര്‍ ഒരു അധികാരവുമില്ലാത്തവരായാണ് കാണപ്പെടുന്നത്” ലോയ്ഡ് ആവശ്യപ്പെട്ടു.