വിരാട് കോഹ്‌ലിയുടെ മോശം ഫോം ഐപിഎൽ 2022 ൽ തുടരുന്നു, മുൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ക്യാപ്റ്റൻ (ആർസിബി) സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ (എസ്‌ആർഎച്ച്) മത്സരത്തിൽ ഗോൾഡൻ ഡക്കായി ഗോൾഡ് ഡക്കിൽ പുറത്തായി. ഈ സീസണിൽ ഇത് മൂന്നാം തവണയാണ് താരം ഇത്തരത്തിൽ പുറത്താകുന്നത്.
ഞായറാഴ്ച ഡബിൾ ഹെഡറിന്റെ ഡേ ഗെയിമിൽ ടോസ് നേടിയ ശേഷം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിരാട് കോഹ്‌ലി ആത്മവിശ്വാസത്തിൽ തന്നെ ആയിരുന്നു. പക്ഷെ ഓപ്പണിങ് ബൗളറയി സുചിതിനെ കൊണ്ടുവന്ന തീരുമാനം ഹൈദെരാബാദിന് ഗുണമായി. കോഹ്ലി ഫ്ലിക്ക് ചെയ്ത പന്ത് നായകൻ വില്യംസന്റെ കൈയിലാണ് എത്തിയത്. അതൊരു അപകടകരമായ പന്തായിരുന്നില്ല.
ഈ സീസണിൽ ആദ്യ പത്ത് പന്തിൽ 7 ആം തവണയാണ് കോലി പുറത്താകുന്നത് . അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും പത്ത് ഗോൾഡൻ ഡക്കുകളും കോഹ്‌ലിക്കായി.
ടോസ് നേടിയ വില്യംസൺ ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. എന്തായാലും ഗോൾഡൻ ഡക്ക് ആയതോടെ ഒരുപാട് ട്രോളുകളാണ് കോഹ്ലി നേരിടേണ്ടതായി വരുന്നത്.