ടെസ്റ്റിൽ വിരാട് കോഹ്‌ലി കുറച്ചുകാലമായി തൻ്റെ മികച്ച പ്രകടനത്തിൽ നിന്ന് വളരെ അകലെയാണ്. 2023ലായിരുന്നു അദ്ദേഹത്തിൻ്റെ അവസാന ടെസ്റ്റ് സെഞ്ച്വറി പിറന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് സെഞ്ചുറികൾ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. കഴിഞ്ഞയാഴ്ച ന്യൂസിലൻഡിനെതിരെ സ്വന്തം മണ്ണിൽ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര പരാജയപ്പെട്ട ശേഷം കോഹ്‌ലിയുടെ ഫോം വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്നു.
സ്പിന്നർമാർക്കെതിരെ കോഹ്‌ലിയുടെ സമീപകാലത്തെ ബുദ്ധിമുട്ടുകൾ ഈ പരമ്പരയിലും കാണാൻ സാധിച്ചു. ബെംഗളൂരുവിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്‌സിൽ വലംകൈയ്യൻ ബാറ്ററെ ഓഫ് സ്പിന്നർ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കി. അതിനിടെ, പൂനെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും ഇടംകയ്യൻ സ്പിന്നർ മിച്ചൽ സാൻ്റ്നറുടെ മുന്നിലാണ് കോഹ്‌ലി വിക്കറ്റ് നഷ്ടമാക്കിയത്.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കോഹ്‌ലിയുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെ:
“വിരാട് കോഹ്‌ലിക്ക് ഇത് എളുപ്പമായിരുന്നില്ല, പരമ്പര അദ്ദേഹത്തിന് മികച്ചതായിരുന്നില്ല, നാലിൽ മൂന്ന് ഇന്നിംഗ്‌സുകളും, അവൻ നിരാശപ്പെടുത്തി. സ്പിന്നര്മാര്ക്ക് എതിരെ അവൻ നിരാശപ്പെടുത്തുന്നു. അവൻ തിരിച്ചുവരും, കാരണം അവൻ ശക്തനാണ്. ഇന്ത്യൻ ബാറ്റർമാർ സ്പിന്നിനെതിരെ നന്നായി കളിക്കാൻ പഠിക്കണം. കാരണം ഇത് സ്പിൻ ഫ്രണ്ട്ലി രാജ്യമാണ്.” താരം പറഞ്ഞു.
” കോഹ്‌ലി ബേസിക്ക് കാര്യങ്ങളിലേക്ക് തിരിച്ചുപോകണം. ആഭ്യന്തര ക്രിക്കറ്റൊക്കെ കളിച്ച് സെറ്റ് ആണ് തിരിച്ചുവരണം.” കാർത്തിക് പറഞ്ഞു.
മൂന്നാം ടെസ്റ്റിൽ മികവ് കാണിച്ച് ബോർഡർ ഗവാസ്‌ക്കർ ട്രോഫിക്ക് മുമ്പ് ആത്മവിശവസം നേടുകയാണ് കോഹ്‌ലിയുടെ ലൿഷ്യം.