വാല്‍വീശിയടിച്ച് കോഹ്ലിപ്പട; ഇംഗ്ലണ്ടിന്റെ വിജയമോഹം അകലുന്നു

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യയുടെ അത്യുജ്വല പ്രതിരോധം. മുഹമ്മദ് ഷമി (52 നോട്ടൗട്ട്), ജസ്പ്രീത് ബുംറ (30 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ലഞ്ചിനു പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 286/8 എന്ന നിലയില്‍. ഇപ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനുമേല്‍ 259 റണ്‍സിന്റെ ലീഡുണ്ട്. 64 ഓവറുകള്‍ മാത്രം അവശേഷിക്കെ ഇംഗ്ലണ്ടിന് ജയം ഇന്ത്യ ഏറെക്കുറെ അപ്രാപ്യമാക്കിയെന്നു പറയാം.

നിര്‍ണായകമായ അഞ്ചാം ദിനം രക്ഷകനാകുമെന്ന് കരുതപ്പെട്ട ഋഷഭ് പന്തിന്റെ (22) പുറത്താകലിന്റെ ഞെട്ടലോടെയാണ് ടീം ഇന്ത്യ പോരാട്ടം ആരംഭിച്ചത്. ഇഷാന്ത് ശര്‍മ്മയും (16) പിന്നാലെ കൂടാരംപൂകി. രണ്ട് വിക്കറ്റും ഒലി റോബിന്‍സന്.

എന്നാല്‍ ഇന്ത്യയുടെ വാലറ്റത്തിന്റെ പോരാട്ടവീര്യം ഇംഗ്ലണ്ട് കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ചു. ജയിംസ് ആന്‍ഡേഴ്‌സനും സംഘവും കിണഞ്ഞുശ്രമിച്ചിട്ടും ഈ സഖ്യം പൊളിക്കാനായില്ല. 77 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. മൊയീന്‍ അലിയെ തുടര്‍ച്ചയായി ഫോറിനും സിക്‌സിനും പറത്തിയാണ് ഷമി ടെസ്റ്റ് കരിയറിലെ രണ്ടാം അര്‍ദ്ധ ശതകം കുറിച്ചത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി