ഐപിഎൽ 2022-ൽ വെങ്കിടേഷ് അയ്യർ ബാറ്റിംഗ് ഫോം മങ്ങുന്നത് തുടർച്ചയായി ബാറ്റിംഗ് പൊസിഷൻ മാറ്റുന്നത് കൊണ്ടാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര . ഓൾറൗണ്ടർ എന്ന നിലയിൽ താരം മിടുക്കനാണെന്നും താരത്തിന്റെ മോശം ഫോമിന്റ കാര്യത്തിൽ വിധി പറയുന്നത് ഇപ്പോൾ ശരിയല്ലെന്നും
ചോപ്ര പറയുന്നു.
മുൻ സിസണ് വിരുദ്ധമായി, അയ്യർ ഈ സീസണിൽ ബാറ്റിംഗിൽ ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്. കെകെആറിന്റെ മോശം പ്രകടനങ്ങൾക്ക് കാരണം തന്നെ ഒരു കാരണം അയ്യർ അവസരത്തിനെത്ത് ഉയരാത്തതാണ്. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 18 ശരാശരിയിൽ 126 റൺസാണ് താരത്തിന് നേടാനായത്. മുംബൈ ഇന്ത്യൻസിനെതിരെ ഒരു ഫിഫ്റ്റി മാത്രമാണ് എടുത്ത് പറയാനുള്ള നേട്ടം.
“അയ്യർ എന്ന മാത്രമല്ല പല താരങ്ങൾക്കും സംഭവിക്കുന്ന ഒരു കാര്യമാണ്. അത് താരങ്ങളുടെ പ്രശ്നമല്ല ടീമുകൾ അവരെ ഉപയോഗിക്കുന്നത് പോലെ ഇരിക്കും, അവൻ ഒരു ടോപ്പ് ഓർഡർ ബാറ്ററാണ്. ഇന്ത്യൻ ടീമിലും രഞ്ജി ഉൾപ്പടെ ഉള്ള ലീഗുകളിലും കളിക്കുമ്പോൾ അഞ്ചാമതോ ആറാമതോ ആണ് അവൻ ഇറങ്ങുന്നത്. ഐ.പി.എലിൽ ആകട്ടെ ചിലപ്പോൾ ഓപ്പണർ, ചിലപ്പോൾ താഴെയുള്ള സ്ഥാനങ്ങളിൽ. താരങ്ങളുടെ മുൻകാല പ്രകടനങ്ങളും കൂടി നോക്കി വേണം അയാളുടെ സ്ഥാനം നിശ്ചയിക്കാൻ.” ചോപ്ര പറഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ മുന്‍ ഉപനായകൻ രഹാനെയുടെ മോശം ഫോമും കൊൽക്കത്തയെ കുഴപ്പിക്കുന്നുണ്ട്. ഒരു കോടി രൂപയ്ക്കായിരുന്നു കെ.കെ.ആര്‍ ദല്‍ഹിയില്‍ നിന്നും തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത്. ബാറ്റിംഗ് നിരയിലെ കരുത്താകുമെന്ന് പ്രതീക്ഷിച്ച താരം തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു ഈ സീസണില്‍ കണ്ടത്.
ഈ സീസണിൽ തുടക്കം മികച്ച പ്രകടനം പുറത്തെടുത്ത കൊൽക്കത്ത നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാതാണ്