ഷാരൂഖ് ഖാന്‍ അദ്ദേഹത്തെ പോകാന്‍ അനുവദിക്കുമെന്ന് കരുതുന്നില്ല; കെകെആര്‍ ആ തെറ്റ് ചെയ്യരുതെന്ന് ചോപ്രയുടെ മുന്നറിയിപ്പ്

ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായി വേര്‍പിരിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. മൂന്ന് തവണ ചാമ്പ്യന്‍മാരായ കെകെആര്‍ ലേലത്തിന് മുമ്പ് മുന്‍ താരം സൂര്യകുമാര്‍ യാദവിനെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ നോക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. എന്നിരുന്നാലും, ഫ്രാഞ്ചൈസി ശ്രേയസിനെ ഇനിയും വിശ്വസിക്കണമെന്ന് ചോപ്രയുടെ അഭിപ്രായപ്പെട്ടു.

ടീമിന്റെ ക്യാപ്റ്റനായതിനാല്‍ ആര്‍ടിഎം ഉപയോഗിച്ച് ശ്രേയസിനെ തിരികെ വാങ്ങാന്‍ കെകെആര്‍ ശ്രമിക്കരുതെന്നും അത് താരത്തെ വേദനിപ്പിക്കുമെന്നും ചോപ്ര പറഞ്ഞു. കൂടാതെ മൂന്നാം കിരീടം നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ സഹ ഉടമ ഷാരൂഖ് ഖാന്‍ ശ്രേയസിനെ വിടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ആദ്യം ക്യാപ്റ്റനെ നിലനിര്‍ത്തണം. അവന്‍ നിങ്ങളുടെ വിജയ ക്യാപ്റ്റന്‍ ആണ്. ഗൗതം (ഗംഭീര്‍) അവിടെ ഇല്ലാത്തതിനാല്‍ കുറച്ച് തുടര്‍ച്ച നിലനിര്‍ത്താന്‍ നിങ്ങളുടെ ക്യാപ്റ്റനെ നിലനിര്‍ത്തുക. നിങ്ങള്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്തണം എന്നതില്‍ ചര്‍ച്ചയില്ല.

ആര്‍ടിഎം ഉപയോഗിച്ച് നിങ്ങള്‍ക്ക് 18 കോടിക്ക് ശ്രേയസ് അയ്യരെ ലഭിച്ചേക്കാം. പക്ഷേ ക്യാപ്റ്റനോട് ഒരിക്കലും അത് ചെയ്യരുത്. കാരണം ഒടുവില്‍ ഈ ഗെയിം കളിക്കുന്നത് മനുഷ്യരാണ്, മനുഷ്യര്‍ക്ക് ഹൃദയങ്ങളും അതുവഴി വികാരങ്ങളും ഉണ്ട്. ഖാന്‍ സാഹബിനേക്കാള്‍ (ഷാരൂഖ് ഖാന്‍) ആരാണ് വികാരങ്ങള്‍ മനസ്സിലാക്കുക? അതിനാല്‍ ശ്രേയസ് അയ്യരെ പോകാന്‍ അദ്ദേഹം അനുവദിക്കില്ലെന്ന് എനിക്ക് തോന്നുന്നു- ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി

തര്‍ക്കങ്ങള്‍ക്കിടെ ഒരേ വേദിയില്‍, മുഖം തിരിച്ച് ധനുഷും നയന്‍താരയും; വീഡിയോ

വായു ഗുണനിലവാര സൂചിക 500-ന് മുകളിൽ; പുകമഞ്ഞിൽ പുതഞ്ഞ് ഡല്‍ഹി, ജനജീവിതം ദുസഹം

എതിർ ടീമുകളെ നിരാശരാക്കി, പെപ് ഗാർഡിയോള മാൻ സിറ്റിയിൽ തുടരും

മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ കേസുകളിൽ ട്വിസ്റ്റ്; പീഡന പരാതികൾ പിൻവലിക്കുന്നതായി നടി

IND VS AUS: പെർത്തിൽ തുടക്കം തന്നെ പണി പാളി, ഇന്ത്യക്ക് മോശം തുടക്കം; നിരാശപ്പെടുത്തി ടോപ് ഓർഡർ

മാറ്റ് ഗെയ്റ്റ്‌സ് പിന്മാറി, പാം ബോണ്ടി യുഎസ് അറ്റോണി ജനറല്‍; നിയമനങ്ങള്‍ ആരംഭിച്ച് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്