ഐപിഎല്‍ 15 ാം സീസണില്‍ രണ്ടാം മത്സരത്തിനിറങ്ങിയ പഞ്ചാബ് കിംഗ്‌സ് ഇലവണ് മത്സരത്തിന്റെ തുടക്കത്തിലേ തിരിച്ചടി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ അവര്‍ക്ക് ഓപ്പണറും നായകനുമായ മായങ്ക് അഗര്‍വാളിനെ നഷ്ടമായി. അഞ്ചു പന്തില്‍ ഒരു റണ്‍സ് എടുത്ത അഗര്‍വാളിനെ ഉമേഷ് യാദവ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് മായങ്ക് തുടക്കത്തിലേ പുറത്താകുന്നത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് പഞ്ചാബ് വിജയം തേടിയിറങ്ങിയിരിക്കുന്നത്. അതേസമയം കൊല്‍ക്കത്തയ്ക്ക് ഇത് മൂന്നാമത്തെ മത്സരമാണ്. ആദ്യ മത്സരം ജയിച്ച അവര്‍ രണ്ടാം മത്സരത്തില്‍ തോറ്റിരുന്നു.