സൂര്യകുമാർ യാദവും ടിം ഡേവിഡും നടത്തിയ പോരാട്ടത്തിലൂടെ സീസണിലെ ആദ്യ ജയം സ്വന്തമാക്കുവാൻ മുംബൈക്ക് സാധിച്ചിരുന്നു.സീസണിൽ തുടർച്ചായി എട്ട് മത്സരങ്ങൾ തോറ്റ മുംബൈ ഇന്ത്യൻസ് (എംഐ) = തോൽവി പരമ്പര അവസാനിപ്പിക്കുന്നതിനും ക്രിക്കറ്റ് ലോകം സാക്ഷിയായി . സീസണിൽ ആദ്യമായി ബൗളിംഗ് യൂണിറ്റും ബാറ്റിംഗ് യൂണിറ്റും അവസരത്തിനൊത്ത് ഉയർന്നപ്പോൾ മുംബൈ ആരാധകർ കാത്തിരുന്ന ജയമെത്തി.
സൂര്യകുമാർ യാദവും തിലക് വർമ്മയും തമ്മിലുള്ള കൂട്ടുകെട്ടാണ് വിജയത്തിന് വഴിയൊരുക്കിയതെന്ന് പറയാം . അങ്ങനെ തന്റെ പിറന്നാൾ ദിനം ജയം സ്വന്തമാക്കി എന്ന സന്തോഷവുമായി രോഹിത് ടീമിനൊപ്പം മൈതാനം വിട്ടത്.
സൂര്യകുമാർ യാദവ് ഈ സീസണിൽ ആദ്യമായി മൂന്നാം നമ്പറിൽ കളിച്ച മത്സരത്തിൽ തന്നെ തനിക്ക് ഏറ്റവും നല്ല പൊസിഷൻ മൂന്നാം നമ്പർ തന്നെയാണെന്ന് കാണിച്ച് തന്ന, ടിം ഡേവിഡും 20*(9) തകർപ്പൻ നോക്ക് കളിക്കുകയും ടീമിനെ സമ്മർദത്തിലേക്ക് തള്ളി വിടാതെ വിജയവര കടത്തി.
അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ മികവില്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിരുന്നു. 52 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ച് ഫോറുമടക്കം 67 റണ്‍സെടുത്ത ബട്ട്‌ലറാണ് റോയല്‍സിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് വെറും ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ആര്‍. അശ്വിനാണ് റോയല്‍സ് സ്‌കോര്‍ 150 കടത്തിയത്. ദേവ്ദത്ത് പടിക്കല്‍ (15 പന്തില്‍ നിന്ന് 15), സഞ്ജു സാംസണ്‍ (ഏഴു പന്തില്‍ നിന്ന് 16), ഡാരില്‍ മിച്ചല്‍ (20 പന്തില്‍ 17), ഷിംറോണ്‍ ഹെറ്റ്മയര്‍ (14 പന്തില്‍ ആറ്), റിയാന്‍ പരാഗ് (മൂന്ന് പന്തില്‍ മൂന്ന്) എന്നിവര്‍ക്കാര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. മുംബൈക്കായി ഹൃത്വിക്ക് ഷോകീനും റിലെ മെറിഡിത്തും രണ്ടു വിക്കറ്റ് വീതം
ആരും പ്രതീക്ഷകൊടുക്കാത്ത മത്സരത്തിൽ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ രാജസ്ഥാനെതിരെ ടീം നേടിയ വിജയം മുംബൈ ആരാധകർ ആഘോഷമാക്കി. ട്വിറ്റർ ലോകത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് അഭിനന്ദനം നേർന്നപ്പോൾ ചില താരങ്ങളെ കൊട്ടുകയും ചെയ്തു.