ആ കാഴ്ച അവനെ വേദനിപ്പിച്ചിരിക്കാം, ആ ആരവങ്ങള്‍ അവനെ അസ്വസ്ഥമാക്കിയിരിക്കാം, അവന്‍ തകര്‍ന്നിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണത്; വൈറല്‍ പോസ്റ്റില്‍ ശ്രീകാന്ത്

ഐപിഎല്‍ 2024-ന് ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയതിന് അടുത്ത ദിവസം ജസ്പ്രീത് ബുംറ ഒരു നിഗൂഢ സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. ഇത് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു. ബുംറ ഫ്രാഞ്ചൈസിയുടെ അടുത്ത നേതാവാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ചില വിഭാഗങ്ങള്‍ വിശ്വസിച്ചതിനാല്‍ ഇത് നിരവധി ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചു.

‘നിശബ്ദതയാണ് ചിലപ്പോള്‍ ഏറ്റവും മികച്ച ഉത്തരം’ എന്നാണ് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പേസര്‍ പങ്കുവെച്ചത്. നിലവിലെ സാഹചര്യം വിശകലനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത് ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച മാനേജ്‌മെന്റ് നീക്കം ബുംറയെ വേദനിപ്പിച്ചിരിക്കാമെന്നും ഈ നീക്കം ന്യായമല്ലെന്ന് തോന്നിയിരിക്കാമെന്നും പറഞ്ഞു.

ജസ്പ്രീത് ബുംറയെപ്പോലെ മറ്റൊരു ക്രിക്കറ്റ് താരത്തെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. അത് ടെസ്റ്റാ വൈറ്റ്-ബോള്‍ ക്രിക്കറ്റോ ആകട്ടെ, അവന്‍ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. ലോകകപ്പില്‍ അദ്ദേഹം എല്ലാം നല്‍കി. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍, 2022-ല്‍ അദ്ദേഹം സ്റ്റാന്‍ഡ്-ഇന്‍ ടെസ്റ്റ് ക്യാപ്റ്റനായിരുന്നു.

അദ്ദേഹത്തിന് വേദനിപ്പിച്ചിരിക്കാ. എംഐക്കൊപ്പം തുടരാനാണ് അവന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഫ്രാഞ്ചൈസി ഇപ്പോള്‍ ടീം ഉപേക്ഷിച്ച് പോയ ശേഷം മടങ്ങിവന്ന ഒരാളെ ആഘോഷിക്കുകയാണ്. നിങ്ങള്‍ അവനെ ഭൂമിയിലെ ഏറ്റവും വലിയ വസ്തുവാക്കി മാറ്റുകയാണ്. ഇത് ന്യായമല്ലെന്ന് അദ്ദേഹത്തിന് തോന്നിയേക്കാം- ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര