എൽ‌.എസ്‌.ജിയുടെ ബാറ്റിംഗിനിടെ കളം വിടാനുള്ള ക്രുനാൽ പാണ്ഡ്യയുടെ തീരുമാനത്തെ 'ചതി ' എന്ന് വിളിക്കുന്നു, ആർ അശ്വിന്റെ തകർപ്പൻ മറുപടി; ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023 ലെ 63-ാം മത്സരത്തില്‍ ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സും അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ചൊവ്വാഴ്ച ലഖ്‌നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ലഖ്‌നൗ അഞ്ച് റണ്‍സിന് മുംബൈയെ മുട്ടുകുത്തിച്ചു.

ക്രുണാല്‍ പാണ്ഡ്യയുടെയും മാര്‍ക്കസ് സ്റ്റോയിനിസിന്റെയും മികവില്‍ ലഖ്നൗ ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കം മുതലാക്കുന്നതില്‍ മുംബൈ പരാജയപ്പെട്ടു. ടിം ഡേവിഡിന്റെ ചെത്തുനില്‍പ്പും മുംബൈയെ തുണച്ചില്ല.

ബാറ്റിംഗ് വളരെ ബുദ്ധിമുട്ടായ ട്രാക്കിൽ നായകൻ പാണ്ഡ്യ, മാർക്കസ് സ്റ്റോണിസ് തുടങ്ങിയവരുടെ മികവിലാണ് ലക്നൗ ഭേദപ്പെട്ട സ്കോറിലെത്തിയത്. 16-ാം ഓവർ അവസാനിക്കുമ്പോൾ 42 പന്തിൽ 49 റൺസുമായി ബാറ്റ് ചെയ്യുകയായിരുന്നു ക്രുണാല്‍ . എന്നാൽ പരിക്ക് കാരണം അടുത്ത ഓവർ തുടങ്ങും മുൻപേ അദ്ദേഹം കളം വിട്ടു. ഒരു ബാറ്റർക്ക് സ്വയം റിട്ടയേർഡ് ഔട്ട് ആകാൻ നിയമം അനുവദിക്കുന്നു. അശ്വിൻ ഉൾപ്പടെ ഉള്ള താരങ്ങൾ ഇത് ചെയ്തിട്ട് ഉള്ളതുമാണ്. എന്നാൽ ക്രുണാളിന്റെ കാര്യത്തിൽ റിട്ടയേർഡ് ഹർട്ട് ആണോ അതോ റിട്ടയേർഡ് ഔട്ട് ആണോ എന്ന ഒരു ആശയക്കുഴപ്പം നിലനിന്നിരുന്നു.

ക്രുനാൽ ഗ്രൗണ്ടിൽ നിന്ന് പുറത്തായ ഉടൻ, രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, പാണ്ഡ്യയ്ക്ക് ശരിക്കും പരിക്കേറ്റോ, അതോ നിക്കോളാസ് പൂരനെ മധ്യത്തിൽ മാർക്കസ് സ്റ്റോയിനിസിനൊപ്പം ചേരാൻ അനുവദിക്കാൻ ഇറങ്ങിയതാണോ എന്ന് ചോദിച്ചു.

“റിട്ടയേർഡ് ഔട്ട് ?”, അശ്വിൻ ട്വീറ്റ് ചെയ്തു, ധാരാളം ആരാധകർ അശ്വിന്റെ ട്വീറ്റിന് പിന്നാലെ അഭിപ്രായങ്ങൾ പറഞ്ഞെത്തി.” ചതി” എന്നൊരു ട്വീറ്റ് വരെ അതിന്റെ താഴെ പ്രത്യേകാശപെട്ടു, എന്നാൽ ഇത് ചതിയല്ല മറിച്ച് നിയമത്തിൽ ഉള്ളതാണെന്ന് അശ്വിൻ വാദിച്ചു. എന്തായാലും 49 റൺസ് എടുത്തപ്പോൾ ഡ്രെസിങ് റൂമിലേക്ക് കയറിയ താരം എന്തായാലും ലക്നൗ ബോളിങ്ങിനിടെ തിരിച്ചെത്തി. എന്നാൽ, കളിക്ക് ശേഷം താൻ റിട്ടയേർഡ് ഹർട്ട് ആണെന്ന് ക്രുനാൽ വ്യക്തമാക്കി. “എനിക്ക് ചെറിയ പരിക്ക് പറ്റി, പേശീവലിവിന് ചികിത്സ നേടാനാണ് പുറത്തേക്ക് നടന്നത് ” ഗെയിമിന് ശേഷം ലക്നൗ നായകൻ പറഞ്ഞു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം