യൂറോ 2024 ഫൈനലിന്റെ സ്‌കോര്‍ ലൈന്‍ കൃത്യമായി പ്രവചിക്കുന്ന ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ കടുത്ത ഫുട്‌ബോള്‍ ആരാധകനായി അറിയപ്പെടുന്ന അദ്ദേഹം ഇംഗ്ലണ്ടും സ്പെയിനും തമ്മിലുള്ള അവസാന സ്‌കോര്‍ ലൈന്‍ വിസിലിന് മുമ്പായി പ്രവചിച്ചു. താരം പ്രവചിച്ചതുപോലെ തന്നെ കൃത്യമായ സ്‌കോര്‍ ലൈനിലാണ് മത്സരം അവസാനിച്ചത്.
യൂറോ 2024 ഫൈനല്‍ കാണാന്‍ കുല്‍ദീപ് ജര്‍മ്മനിയിലേക്ക് പോയിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള ഒരു ചെറിയ പിച്ച്-സൈഡ് ചാറ്റിനായി ആതിഥേയരായ ബ്രോഡ്കാസ്റ്റര്‍മാര്‍ കുല്‍ദീപുമായി ബന്ധപ്പെട്ടു. അവിടെ അദ്ദേഹത്തോട് ആരെയാണ് പിന്തുണയ്ക്കുന്നത് എന്നതിന് പുറമെ അവസാന സ്‌കോര്‍ പ്രവചിക്കാനും ആവശ്യപ്പെട്ടു.
ഇപ്പോള്‍ ഇരു ടീമുകളും നന്നായി കളിക്കുന്നു. ഈ ടൂര്‍ണമെന്റിലുടനീളം സ്‌പെയിന്‍ മികച്ചതാണ്. അവര്‍ അങ്ങനെ കളിച്ചാല്‍, അവര്‍ കളിച്ച രീതിയില്‍, അവര്‍ക്ക് ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.
പക്ഷേ, ഫൈനല്‍ എല്ലായ്പ്പോഴും കഠിനമാണ് (പ്രവചിക്കാന്‍). പക്ഷേ ഞാന്‍ സ്പെയിനിനെ പിന്തുണയ്ക്കുന്നു. അവര്‍ ഇംഗ്ലണ്ടിനെ മറികടന്ന് 2-1 ന് വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു- സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ സംസാരിക്കവെ കുല്‍ദീപ് പറഞ്ഞു.