ഇന്നലെ നടന്ന 2024 ടി20 ലോകകപ്പ് മത്സരത്തിനിടെ ബംഗ്ലാദേശ് ഓപ്പണർ തൻസീദ് ഹസനെ പുറത്താക്കിയ ശേഷം ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് വളരെ അഗ്രിസീവ് ആയിട്ടുള്ള യാത്രയപ്പ് ആണ് താരത്തിന് നൽകിയത്. സാധാരണ വിക്കറ്റ് എടുത്താൽ വളരെ കൂൾ ആയി മാത്രം ആഘോഷിക്കാറുള്ള കുൽദീപ് ഇത്തരത്തിൽ ദേഷ്യത്തിൽ പെരുമാറിയത് പലരെയും അത്ഭുതപത്തെടുത്തി. ആൻ്റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയമാണ് ഏറ്റുമുട്ടലിന് വേദിയായത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 196/5 എന്ന കൂറ്റൻ സ്‌കോറാണ് നേടിയത്, ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഭാഗത്ത് നിന്ന് ഈ ടൂർണമെന്റിൽ ആദ്യമായിട്ട് ഒരു മനോഹര ടീം ഗെയിം ഉണ്ടാകുന്നതിനും ഇന്നത്തെ മത്സരം സാക്ഷ്യം വഹിച്ചു. ബംഗ്ലാദേശിനായി തൻസിം ഹസൻ സാക്കിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒമ്പതാം ഓവറിൽ 66/1 എന്ന നിലയിൽ കണ്ടെത്തിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ നിരാശപ്പെടുത്തിയപ്പോൾ, ഓവറിലെ നാലാം പന്തിൽ തൻസിദ് ഹസനെ (29) പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുക ആയിരുന്നു. കുൽദീപിനെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു കളിക്കാൻ യാത്രയപ്പ് നൽകിയതിൽ മറ്റൊരു പ്രതികാരം കൂടി ഉണ്ടായിരിന്നു.
ഇന്ന് വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ബോളർ തൻസിം ഹസൻ താരത്തെ കട്ട കലിപ്പിൽ ആണ് യാത്രയാക്കിയത്. അതിന്റെ ഒരു മധുര പ്രതികാരം കൂടിയാണ് കുൽദീപ് നടത്തിയത്.