ഒരുകാലത്ത് മലയാളികൾ ആഘോഷമാക്കിയ ഗാനമാണ് ജാസി ഗിഫ്റ്റ് പാടിയ ലജ്ജാവതിയെ എന്ന പാട്ട്. സോഷ്യൽ മീഡിയ ഇന്നത്തെ അത്ര ഒന്നും സജീവം അല്ലാതിരുന്ന കാലത്ത് ജാസിയും ലജ്ജാവതിയും തീർത്ത ഓളമൊന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം. പ്രായഭേദമെന്യേ ആളുകൾ ഏറ്റുപാടിയ പാട്ടും ജാസിയും ട്രെൻഡായി.
ഇന്നും സ്കൂൾ- കോളേജ് ടൂറുകളിലും ആഘോഷങ്ങളിലും ലജ്ജാവതിയിട്ടാൽ തളർന്ന് കിടക്കുന്നവർ വരെ തുള്ളുമെന്ന് വാമൊഴി പോലെ ആളുകൾ പറയുന്നുണ്ട്. ഇപ്പോളപാട്ടിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ആയിരിക്കുകയാണ് ലജ്ജാവതി. കരീബിയൻ മന്നനിൽ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഒന്നാം ഏകദിനത്തിൽ സ്റ്റേഡിയത്തെ ഇളക്കിമറിച്ചത് ലജ്ജാവതി പാട്ട് മുഴങ്ങിയപ്പോഴാണ്. സിബി ഗോപാലകൃഷ്ണൻ എന്ന കരുനാഗപ്പള്ളിക്കാരണ്ട് ആശയമാണ് പാട്ട് മുഴങ്ങാൻ കാരണമായത്.
കുറെ വര്ഷങ്ങളായി വെസ്റ്റ് ഇന്ഡീസിലാണ് സിബി താമസിക്കുന്നത്. സെന്റ് ലൂസിയ നാഷണൽ ക്രിക്കറ്റ് അസോസിയേഷൻ മാർക്കറ്റിങ് വിഭാഗത്തെ നയിക്കുന്ന സിബി കരീബിയൻ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ബംഗ്ലാദേശ് ടീമിന്റെ ലെയ്സൺ ഓഫീസറായി പ്രവർത്തിക്കുകയാണ് . ഇതിന്റെ ഭാഗമായി ചർച്ചകൾക്കായി സ്റ്റേഡിയത്തിലെത്തിയ സിബി പശ്ചാത്തലഗാനങ്ങൾ പ്ലേ ചെയ്യുന്ന ഡിജെയോട് ലജ്ജാവതി ഉൾപ്പെടെ നാല് പാട്ടുകൾ കൈമാറിയപ്പോൾ പ്രതീക്ഷിച്ചത് അതിലൊരു പാട്ടെങ്കിലും അദ്ദേഹം പ്ലേയ് ചെയ്യുമെന്നാണ്. എന്നാൽ ഡിജെക്ക് പാട്ടുകൾ എല്ലാം നന്നായി ബോധിച്ചു. എല്ലാ പാട്ടുകളും ഒരുപാട് തവണ പ്ലേ ചെയ്യുകയും ചെയ്തു.
എന്തായാലും ജാസിയും ലജ്ജാവതിയും സിബിയുമൊക്കെ നിമിഷ നേരം കൊണ്ട് തരംഗമായിരിക്കുകയാണ്.