'ആ പ്രശ്‌നം പെട്ടെന്ന് നിര്‍ത്താന്‍ വഴികളൊന്നുമില്ല'; അര്‍ഷദീപ് സിംഗിനോട് ബാലാജി

ഇന്ത്യ വലിയ പ്രതീക്ഷയോടെ വളര്‍ത്തിക്കൊണ്ടു വരുന്ന ഇടം കൈയന്‍ പേസറാണ് അര്‍ഷദീപ് സിംഗ്. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അര്‍ഷദീപിന് പഴയ മികവ് കാട്ടാനാവുന്നില്ല. പോരാത്തതിന് നിരവധി എക്‌സ്ട്രാസും താരം വഴങ്ങുന്നു, പ്രത്യേകിച്ചും നോബാള്‍ എറിയുന്നു. ഇപ്പോഴിതാ എന്താണ് അര്‍ഷദീപിന്റെ പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ലക്ഷ്മിപതി ബാലാജി.

നോബോളുകള്‍ എറിയുന്നതിന്റെ പ്രശ്നം പെട്ടെന്ന് നിര്‍ത്താനുള്ള വഴികളൊന്നുമില്ല. അര്‍ഷദീപ് തന്റെ റണ്ണിംഗ് മാര്‍ക്ക് കൃത്യമായി അടയാളപ്പെടുത്തണം. കൂടാതെ സമ്മര്‍ദ്ദങ്ങളില്‍ മികച്ച മനസാന്നിധ്യം കാട്ടണം.

അവന്‍ നോബോളുകളെറിയുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ബോളിംഗ് പരിശീലകനോടൊപ്പം സമയം ചിലവിട്ട് ഈ തെറ്റുകള്‍ മാറ്റാന്‍ ശ്രമം നടത്തണം. അവന്‍ ശക്തമായി തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

അര്‍ഷദീപിന് പഴയ താളം നഷ്ടമായിരിക്കുകയാണ്. അത് തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് അവന്‍ നടത്തേണ്ടത്. ഇടക്കിടെ ഓവര്‍സ്റ്റെപ്പിലൂടെ നോബോള്‍ എറിയുന്നുണ്ടെങ്കില്‍ എന്തൊക്കെയോ പ്രശ്നമുണ്ടെന്നും ഉടനെ അതിന് പരിഹാരം കാണണമെന്നുമാണ് മനസിലാക്കേണ്ടത്.

അല്ലാത്ത പക്ഷം ആത്മവിശ്വാസം നഷ്ടപ്പെടും. താളം കൂടുതല്‍ നഷ്ടപ്പെട്ടുക്കൊണ്ടേയിരിക്കും. തന്റെ ലാന്റിംഗിലെ പ്രശ്നം ഗൗരവകരമായി ആലോചിച്ച് പരിഹരിക്കപ്പെടേണ്ടതാണ്- ബാലാജി പറഞ്ഞു.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍