ലളിതം സുന്ദരം, കിവീസിനെ എടുത്തിട്ട് അലക്കി വാഷിംഗ്ടൺ സുന്ദർ; ആ തീരുമാനം ശരിയെന്ന് തെളിഞ്ഞു

വാഷിംഗ്ടൺ സുന്ദർ- ഇന്ന് കിവീസിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് സമയത്ത് വാഷിംഗ്ടൺ സുന്ദര് കുൽദീപിന് പകരം ടീമിൽ എത്തി എന്ന് പറഞ്ഞപ്പോൾ ആരാധകരിൽ ചിലർ നെറ്റി ചുളിച്ചതാണ്. എന്നാൽ തന്റെ കഴിവിനെ വില കുറച്ച് കണ്ട ആരാധകർക്ക് മുന്നിൽ ശരിക്കും പറഞ്ഞാൽ ഒരു ക്ലാസ്സിക്ക് ഷോ തന്നെ നടത്തി തിളങ്ങിയിരിക്കുകയാണ് യുവ ബോളർ.

രണ്ടാം ടെസ്റ്റിലേക്ക് വരുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായി വരണം എങ്കിൽ അവിടെ ബോളർമാർ തിളങ്ങേണ്ടത് അത്യാവശ്യം ആയിരുന്നു. കുൽദീപ് യാദവ് മികച്ച ഫോമിൽ ഉള്ള സാഹചര്യത്തിൽ പകരം വാഷിംഗ്ടൺ സുന്ദറിനെ എന്തിനാണ് ടീമിൽ ഇറക്കിയത് എന്നാണ് ആരാധകർ തുടക്കം ചിന്തിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവീസിന് തുടക്കം നാശം വിതച്ചത് ആദ്യ മൂന്ന് വിക്കറ്റുകൾ നേടിയ രവിചന്ദ്രൻ അശ്വിൻ ആയിരുന്നു.

ശേഷം ബുംറയും, ആകാശ് ദീപും, ജഡേജയുമൊക്കെ കെണഞ്ഞ് പരിശ്രമിച്ചിട്ടും വിക്കറ്റ് വീഴ്ത്താൻ പറ്റാതെ ഇരുന്നപ്പോൾ അപകടകാരിയായ രചിൻ രവീന്ദ്രയെ പുറത്താക്കി സുന്ദർ കൂട്ടുകെട്ട് പൊളിച്ചു. മനോഹരമായ പന്തിൽ രചിനെ സുന്ദർ ബൗൾഡ് ആക്കുക ആയിരുന്നു. ശേഷം അതുപോലെ മനോഹരമായ മറ്റൊരു പന്തിൽ സുന്ദർ ടോം ബ്ലണ്ടലിനെയും ബൗൾഡ് ആക്കി. ഈ രണ്ട് വിക്കറ്റുകളും മാത്രം നോക്കിയാൽ താരത്തിന്റെ ക്ലാസ് നമുക്ക് മനസിലാകും.

ഇത് കൂടാതെ മിച്ചലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി മൂന്നാം വിക്കറ്റ് വീഴ്ത്തിയ സുന്ദർ കിവീസിനെ കൂടുതൽ നാശത്തിലേക്ക് തള്ളി. ഒടുവിൽ വിവരം കിട്ടുമ്പോൾ 232 – 6 എന്ന നിലയിലാണ് കിവീസ്.

Latest Stories

എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്

സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ നടപടി; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു

അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും...;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

പോക്സോ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി

"വിരമിച്ച് കഴിഞ്ഞ് എന്നെ ധോണി വിളിച്ചതേയില്ല"; എം എസ് ധോണി ചെയ്തത് മോശമായ പ്രവർത്തിയെന്ന് ആരാധകർ

പുഷ്പ 2 ഒ.ടി.ടിയില്‍! പ്രതികരിച്ച് നിര്‍മ്മാതാക്കള്‍

ഇതിഹാസ റെസ്റ്റ്ലർ റെയ് മിസ്റ്റീരിയോ സീനിയർ അന്തരിച്ചു

പി കെ ശശിക്കെതിരെ അച്ചടക്ക നടപടി; രണ്ട് ചുമതലകളിൽ നിന്ന് മാറ്റി സിപിഐഎം

ഗാര്‍ഹികപീഡന നിയമങ്ങൾ ഭര്‍ത്താവിനെ പിഴിയാനുള്ളതല്ലെന്ന് സുപ്രീംകോടതി; കുറ്റങ്ങൾ പാക്കേജായി ചുമത്തുന്നുവെന്ന് നിരീക്ഷണം