സുവര്‍ണ കാല സ്മരണകള്‍ ഉണര്‍ത്തി ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ കത്തിക്കയറിയപ്പോള്‍, ട്വന്റി20 ലോക കപ്പ് സൂപ്പര്‍ 12ലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് വലിയ ലക്ഷ്യം. ഗ്രൂപ്പ് വണ്ണിലെ മുഖാമുഖത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി.
ഓപ്പണര്‍ പതും നിസാങ്കയും ഉദിച്ചുയരുന്ന സൂപ്പര്‍ താരം ചരിത് അസലങ്കയുമാണ് വിന്‍ഡീസ് ബോളര്‍മാരുടെ നെഞ്ചില്‍ തീ കോരിയിട്ടത്. ഇരുവരും അര്‍ദ്ധ ശതകം കുറിച്ചു. നിസാങ്ക
അഞ്ച് ഫോറുകളുടക്കം 51 റണ്‍സ് പോക്കറ്റിലാക്കി. ദീര്‍ഘനേരം ബാറ്റ് ചെയ്ത അസലങ്ക എട്ടു ഫോറുകളും ഒരു സിക്‌സും തൊടുത്ത് 68 റണ്‍സ് സ്വന്തം പേരിലെഴുതി.
കുശാല്‍ പേരേരയും (29) ദാസുന്‍ ഷനകയും (14 പന്തില്‍ 25, രണ്ട് ബൗണ്ടറി, ഒരു സിക്‌സ്) ലങ്കന്‍ മുന്‍നിരയുടെ ആധിപത്യം അടിവരയിട്ട ബാറ്റിംഗ് പുറത്തെടുത്തു. വിന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ ഒരു വിക്കറ്റും വീഴ്ത്തി. ബ്രാവോയും അകീല്‍ ഹുസൈനും ധാരാളം റണ്‍സ് വഴങ്ങിയതാണ് വിന്‍ഡീസിനെ പിന്നോട്ടടിച്ചത്. റസലിനും ജാസണ്‍ ഹോള്‍ഡര്‍ക്കും രവി രാംപോളിനുമൊന്നും ലങ്കന്‍ കടന്നാക്രമണത്തില്‍ റണ്‍സ് പ്രവാഹം