മഴ മാറി ഗ്രൗണ്ടിൽ എത്തിയ അഫ്ഗാനെ പൊള്ളിച്ച് ലങ്കൻ ജയം, എ ഗ്രൂപ്പിൽ വമ്പൻ ട്വിസ്റ്റ്

എ ഗ്രൂപ് മുഴുവൻ ട്വിസ്റ്റഡ് ട്വിസ്റ്റാണ്, ആദ്യമായി ഈ ടൂർണമെന്റിൽ കളിക്കളത്തിൽ ഇറങ്ങാൻ ബഗാഗ്യം കിട്ടിയ അഫ്ഗാനിസ്ഥാൻ തോൽപ്പിച്ച് ടൂർണമെന്റിലെ വളരെ നിർണായകം ആയേക്കാവുന്ന മത്സരം 6 വിയ്ക്കറ്റിന് ജയിച്ച ശ്രീലങ്ക സെമി പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജലക്ഷ്യമാണ് 9 പന്തുകൾ ബാക്കി നിൽക്കെ ലങ്കൻ ടീം മറികടന്നിരിക്കുന്നത്

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിരയിൽ ഒരു ബാറ്റ്‌സ്മാനും 30 റൺസ് പോലും നേടാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 28 റൺസെടുത്ത ഓപ്പണർ ഗുർബസാണ് അവരുടെ ടോപ് സ്‌കോറർ. ലങ്കയുടെ അച്ചടക്കമുള്ള ബൗളിങ്ങും അഫ്ഗാനെ ചതിച്ചു. കഴിഞ്ഞ മത്സരത്തിൽ വലിയ വിമർശനം കേട്ട് ഹസരങ്ക 3 വിക്കറ്റോടെ തിളങ്ങി എന്നത് ആശ്വാസകരമായ കാര്യമായിരിക്കും ലങ്കയ്ക്ക്.

മറുപടിയിൽ റഷീദ് ഖാനെയും മുജീബ് റഹ്മാനെയും അൽപ്പം ബഹുമാനിച്ചു ലങ്കൻ നിര വലിയ ബഹളങ്ങൾ ഇല്ലാതെ തന്നെ ലക്‌ഷ്യം മറികടന്നു. 66 റൺസെടുത്ത ധനഞ്ജയ ഡി സിൽവയാണ് അവരെ വിജയവരാ കടത്തിയത്. മുജീബ് റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു