സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ നായകനും പേസറുമായ ലസിത് മലിംഗയെ തിരികെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങളുമായി ശ്രീലങ്ക. ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോക കപ്പും വരാനിരിക്കുന്ന ഇന്ത്യയുടെ പര്യടനവും മുന്നില്‍ കണ്ടാണ് ലങ്കയുടെ പുതിയ നീക്കം.
“മലിംഗയുമായി ഉടന്‍ സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും ഒക്ടോബറിലെ ടി20 ലോക കപ്പ് പദ്ധതികളിലും മലിംഗയുണ്ട്. രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ബോളര്‍മാരില്‍ ഒരാളാണ് മലിംഗയെന്ന് മറക്കാന്‍ കഴിയില്ല. അദേഹത്തിന്റെ റെക്കോഡുകള്‍ അത് വ്യക്തമാക്കുന്നുണ്ട്്” മുഖ്യ സെലക്ടര്‍ പ്രമോദ്യ വിക്രമസിംഗെ പറഞ്ഞു.
ദേശീയ ടീമിനായി തന്നെ പോലൊരു മുതിര്‍ന്ന താരത്തെ എങ്ങനെ ഉപയോഗിക്കും എന്ന ആകാംക്ഷയുണ്ടെന്നും സെലക്ടര്‍മാരുടെ പദ്ധതികളെ എക്കാലവും ബഹുമാനിക്കുന്നയാളാണ് താനെന്നും മലിംഗ പറഞ്ഞു.
Read more
2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് മലിംഗ അവസാനമായി കളിച്ചത്. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റും മലിംഗ വീഴ്ത്തിയിട്ടുണ്ട്. 2019ലാണ് അവസാനമായി അദ്ദേഹം ഐ.പി.എല്‍ കളിച്ചത്.