ഇനിയൊരു ഐപിഎല്‍ സീസണ്‍ കളിക്കാനില്ലെന്ന നിര്‍ണ്ണായക സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം നടക്കാനിരിക്കെ കെകെആര്‍ പരിശീലകന്‍ അഭിഷേക് നായരുമായി സംസാരിക്കവെയാണ് രോഹിത് വിരമിക്കലിനെ കുറിച്ച് സൂചന നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അഭിഷേകിനോട് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് രോഹിത് വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്. ആദ്യം കെകെആര്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ ഒന്നിലധികം സീനിയര്‍ കളിക്കാര്‍ തൃപ്തരല്ലെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ശൈലി എംഐ ഡ്രസ്സിംഗ് റൂമില്‍ ആവശ്യമായ ചലനം സൃഷ്ടിക്കുന്നില്ലെന്നാണ് വിമര്‍ശനം.
… That chat.
Rohit to Nayar "Ek ek cheez change ho rha hai!,, Wo unke upar hai,,, Jo bhi hai wo mera ghar hai bhai, wo temple mene banwaya hai"
Last line – "Bhai mera kya mera to ye last hai" And now KKR deleted that chatting video of Rohit Sharma and Nayar
#RohitSharma pic.twitter.com/4BiQzutQdH
— HitMan 🖤 (@Sachin__i) May 11, 2024
കഴിഞ്ഞ രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം വിജയിച്ചതുപോലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ തങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് പുതിയ സീസണിന്റെ തുടക്കത്തിന് മുമ്പായി ഹാര്‍ദിക്കിനെ ഫ്രാഞ്ചൈസിയുടെ നായകനായി പ്രഖ്യാപിച്ചു. എന്നിരുന്നാലും, പ്രചാരണം ആരംഭിച്ചതുമുതല്‍ എംഐയുടെ വഴിക്ക് കാര്യങ്ങളൊന്നും വന്നില്ല.
ഇതോടെ ഈ സീസണില്‍ പ്ലേ ഓഫ് മത്സരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ് മാറി. നിലവില്‍ 10 ടീമുകളുടെ പോയിന്റ് പട്ടികയില്‍ 9-ാം സ്ഥാനത്താണ്. ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് വെറും 4 വിജയങ്ങള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്.