ആ താരത്തിന്റെ കാര്യത്തിൽ പ്രമുഖ ടീം നിരാശർ, അവന്മാർക്ക് ലേലത്തിന് മുമ്പ് തന്നെ തെറ്റ് പറ്റി: ആകാശ് ചോപ്ര

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അശുതോഷ് ശർമ്മയെ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പ്രശംസിച്ചുകൊണ്ട് രംഗത്ത്. മെഗാ ലേലത്തിന് മുമ്പ് അശുതോഷിന് പകരം പ്രഭ്‌സിമ്രാൻ സിംഗിനെ നിലനിർത്തിയ പഞ്ചാബിന്റെ തീരുമാനം പാളി പോയോ എന്നും ചോപ്ര ചോദിച്ചു.

ഇന്നലെ വിശാഖപട്ടണത്ത് നടന്ന ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതിന് ശേഷം എൽഎസ്ജി ഡിസിക്ക് 210 റൺസ് വിജയലക്ഷ്യം വെച്ചു. 31 പന്തിൽ നിന്ന് 66 റൺസ് നേടിയ അശുതോഷ്, മൂന്ന് പന്ത് ബാക്കിനിൽക്കെ ക്യാപിറ്റൽസിനെ ഒരു വിക്കറ്റ് വിജയം നേടാൻ സഹായിച്ചു.

“ഇന്നലെ ഏറ്റവും വലിയ കഥ അശുതോഷ് ശർമ്മയായിരുന്നു. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സീസണാണ്. രണ്ടാം സീസണിൽ ആളുകൾ നിങ്ങളെ മനസ്സിലാക്കും. ആദ്യ സീസണിൽ ആർക്കും ഒന്നും അറിയില്ല. നിങ്ങൾ ആദ്യ സീസണിൽ ചില വലിയ ഷോട്ടുകൾ കളിച്ച് ശ്രദ്ധ നേടും. എന്നിരുന്നാലും, അടുത്ത വർഷം ആളുകൾ നിങ്ങളെ പഠിച്ച് വരുന്നു. അതിനാൽ രണ്ടാം സീസൺ എല്ലായ്പ്പോഴും ആദ്യത്തേതിനേക്കാൾ കടുപ്പമേറിയതാണ്,” ചോപ്ര പറഞ്ഞു.

“അവർ 65/5 എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ. വിപ്രജ് (നിഗം) ബാറ്റ് ചെയ്യുന്ന സ്പീഡ് കണ്ടപ്പോൾ അശുതോഷ് അയാൾക്ക് പിന്തുണ നൽകി. ശേഷം അയാൾ ഔട്ട് ആയതിന് ശേഷം ഉത്തരവാദിത്വം ഏറ്റെടുത്ത അശുതോഷ് പിന്നെ തകർത്തടിച്ചു. പഞ്ചാബിന്റെ കാര്യത്തിൽ അവർക്ക് തെറ്റ് പറ്റിയോ എന്ന് ഞാൻ ചോദിക്കുന്നു. അവർ അൺക്യാപ്പ്ഡ് താരമായി നിലനിർത്തിയത് പ്രഭ്‌സിമ്രാൻ സിംഗിനെ ആണ്. പക്ഷേ അവർക്ക് തെറ്റ് പറ്റിയെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ വിപ്രജും കുൽദീപ് യാദവും എല്ലാം അഷുതോഷിനെ കൂട്ടാതെ മികവ് കാണിച്ചവരാണ്.

Latest Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

'മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം'! ആശയവിനിമയം തകരാറിലായതിനാൽ പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല

ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി