മുൻ ഇന്ത്യൻ ക്രിക്കറ്ററും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ആരാധകനുമായ ദൊഡ്ഡ ഗണേഷ് ഐപിഎൽ 2024 ലേലത്തിൽ ആർസിബി അവരുടെ പദ്ധതികൾക്കായി നടത്തിയ രീതികളിൽ അസ്വസ്ഥനായിരുന്നു. ബാംഗ്ലൂർ ഒട്ടും നല്ല രീതിയിൽ ഹോംവർക്ക് നടത്തി അല്ല ലേലത്തിന് എത്തിയതെന്നും വിളിക്കാൻ വേണ്ടി വിളിച്ച ഫീൽ ആയിട്ടാണ് തനിക്ക് തോന്നിയത് എന്നും മുൻ താരം അഭിപ്രായമായി പറഞ്ഞത്.
കാമറൂൺ ഗ്രീൻ മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡിങിലൂടെ ടീമിൽ എത്തിച്ച നേരത്തെ എല്ലാവരും അഭിനന്ദിച്ചിരുന്നു. എന്നാൽ ദുർബലമായ ബോളിങ് ഡിപ്പാർട്മെന്റിന് മാറ്റമാണ് ആരാധകർ പ്രതീക്ഷിച്ചത്. പക്ഷെ അവർ ആഗ്രഹിക്കുന്ന രീതിയിൽ മികച്ച വിളികൾ ബാംഗ്ലൂർ നടത്തിയത്. ബോളിങ് ഡിപ്പാർട്മെന്റ് ഇപ്പോഴും ദുർബലമായി തുടരുകയാണ്.
ലേലത്തിൽ ആർസിബി ആരാധകരെ വിട്ടാൽ മതി ആയിരുന്നു എന്നും ഇപ്പോൾ ലേലത്തിൽ പങ്കെടുത്തവർ പോരായിരുന്നു എന്നും ആരാധകർ ആണെങ്കിൽ മികച്ചവരെ എടുക്കുമായിരുന്നുവെന്ന് ദൊഡ്ഡ ഗണേഷ് അവകാശപ്പെട്ടു. ഇതിനെക്കുറിച്ച്, അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തത് ഇതാ:
“ആർസിബി ആരാധകർക്ക് പേഴ്സിൽ നിന്നുള്ള പകുതി പണവും ലേല മേശയിൽ ഒരു ഫ്രീഹാൻഡും നൽകുക; ഞങ്ങളുടെ ആരാധകർ വിചാരിച്ചാൽ ഇതിലും നല്ല ടീമിനെ വിളിച്ചെടുക്കാൻ പറ്റും. ഒരുപാട് വർഷമായി ഇതേ മണ്ടത്തരം ആർസിബി കാണിക്കുന്നു. യാതൊരു മാറ്റവും ഇല്ല #IPL2024”