മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നേതൃത്വ ചുമതലകൾ ഉപേക്ഷിക്കുന്നത് പരിഗണിക്കണമെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സൈമൺ ഡൗൾ വിശ്വസിക്കുന്നു. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ മോശം ഫോമിൽ കളിക്കുന്ന രോഹിത് ഈ നാളുകളിൽ അതിന്റെ പേരിൽ ഒരുപാട് ട്രോളുകളും വിമർശനങ്ങളും കേട്ടിരുന്നു. ഇന്ത്യൻ ആരാധകർ അദ്ദേഹത്തിന്റെ മോശം ഫോമിൽ വലിയ രീതിയിൽ ഉള്ള ആശങ്കയിലാണ്.
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതിലൂടെ വിരാട് കോഹ്‌ലി ശരിയായ തീരുമാനമാണ് എടുത്തതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടി ആയതെന്നാൽ രോഹിത്തും അത്തരത്തിൽ ഉള്ള തീരുമാനം എടുക്കണമെന്നും മുൻ താരം പറയുന്നു.
“ആർ.സി.ബിയുടെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്ലി എടുത്തത് ഏറ്റവും മികച്ച തീരുമാനം ആയിരുന്നു. കൊഹ്‌ലിയെ പോലെ രോഹിതും അങ്ങനെ തീരുമാനിക്കണം. പകരം മറ്റൊരു താരം മുംബൈയെ നയിക്കട്ടെ. രോഹിത് കുറെ കൂടി ഫ്രീ ആയി കളിക്കണം.
ഈ സീസണിൽ മുംബൈ മാന്യമായ പ്രകടനം കാഴ്ചവെച്ചപ്പോൾ, രോഹിത് ശർമ്മ ശരിക്കും ബുദ്ധിമുട്ടി. സീനിയർ ഓപ്പണർ 13 ഇന്നിംഗ്‌സുകളിൽ നിന്ന് 257 റൺസ് മാത്രമാണ് നേടിയത് , ശരാശരി 19.76 മാത്രമാണ്. മുംബൈയെ സംബന്ധിച്ച് അവർക്ക് പ്ലേ ഓഫിൽ എത്തണമെങ്കിൽ അടുത്ത കളി മികച്ച മാർജിനിൽ ജയിക്കുകയും ബാംഗ്ലൂർ തോൽക്കാനായി പ്രാർത്ഥിക്കുകയും വേണം.