T20 WORLDCUP 2024: സൂപ്പർ 8ൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഐതിഹാസികനേട്ടം; കളത്തിലിറങ്ങിയാൽ ചരിത്രം കുറിക്കാം

ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടം ഇന്ന് തുടങ്ങുകയാണ്. ആദ്യ മത്സരത്തിൽ ഇന്ന് അവർ അഫ്ഗാനിസ്ഥാനെ നേരിടുമ്പോൾ പ്രതീക്ഷിക്കുന്നത് മിന്നും ജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അഫഗാനിസ്ഥാനെ കൂടാതെ ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകൾ ഇന്ത്യയുടെ ഗ്രുപ്പിലുണ്ട്. അതിൽ ബംഗ്ലാദേശ്, അഫ്ഗാൻ തുടങ്ങിയ ടീമുകൾക്ക് എതിരായ ജയം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്.

ബാറ്റർമാരുടെ മോശം ഫോം മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ ഏറ്റവും വലിയ ആശങ്ക. ഋഷഭ് പന്ത് ഒഴികെ സ്ഥിരതയോടെ ബാറ്റിംഗിൽ തിളങ്ങാൻ ആർക്കും സാധിച്ചിട്ടില്ല. ഏത് നിമിഷവും ശക്തരായ എതിരാളികളെ വീഴ്ത്താൻ തക്ക കരുത്തുള്ള അഫ്ഗാൻ ഒരിക്കലും എഴുതി തല്ലാൻ പറ്റില്ല. അതിനാൽ തന്നെ ഇന്ത്യൻ ബാറ്റർമാർ തിളങ്ങാതെ മറ്റ് മാർഗങ്ങളിൽ ഇല്ല.

ഇരുടീമുകളുടെയും സ്ട്രോങ്ങ് പോയിന്റ് ബോളിങ് ആണ്. അതിനാൽ തന്നെ കടുത്ത മത്സരം തന്നെ ഇരുടീമുകളിലെയും ബാറ്റർമാർ കടുത്ത മത്സരം നേരിടേണ്ടതായി വരും. മലയാളി താരം സഞ്ജുവിനെ സംബന്ധിച്ച് താരത്തിന് ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും ടീമിൽ ഇറങ്ങാൻ അവസരം കിട്ടിയിട്ടില്ല. ഇന്ന് സൂപ്പർ 8 ൽ ഇന്ത്യക്കായി സഞ്ജു കളത്തിൽ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. എന്തായാലും താരത്തിനെ ഇന്ന് കാത്തിരിക്കുന്നത് ഒരു മിന്നും റെക്കോഡാണ്.

മത്സരത്തിൽ രണ്ട് സിക്സുകൾ കൂടി നേടാൻ സഞ്ജുവിന് സാധിച്ചാൽ ടി-20 ക്രിക്കറ്റിൽ 300 സിക്സുകൾ എന്ന നേട്ടം സ്വന്തമാക്കാൻ സഞ്ജുവിന് സാധിക്കും. അങ്ങനെ കിട്ടിയാൽ ഈ ലിസ്റ്റിൽ വരുന്ന ഏഴാമത്തെ ഇന്ത്യക്കാരനും ആയി താരം മാറും.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ