പറത്തിയത് ഏഴു സിക്‌സും ഒമ്പത് ഫോറും ; വിരമിച്ച ഇംഗ്‌ളീഷ്താരം പീറ്റേഴ്‌സണ്‍ ഐ.പി.എല്ലിലേക്ക് തിരിച്ചു.വരണമെന്ന് മുന്‍ താരം

ആയ കാലത്ത് ഇംഗ്‌ളീഷ് ക്രിക്കറ്റ് ടീമില്‍ കെവിന്‍ പീറ്റേഴ്‌സന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുള്ളത് അനേകം ബൗളര്‍മാരാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ലെജന്റസ് ലീഗ് ക്രിക്കറ്റിലും താരം ബൗളര്‍മാരെ പഞ്ഞിക്കിടുകയാണ്. യുഎഇ യില്‍ നടന്ന എല്‍എല്‍സിയില്‍ വേള്‍ഡ് ജയന്റ്‌സിനെതിരേ താരം നടത്തിയത് വമ്പന്‍ പ്രകടനമായിരുന്നു.

ഒരു ഓവറില്‍ താരം 30 റണ്‍സ അടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വൈറലാണ്. 38 പന്തുകളില്‍ 86 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഒമ്പത് ഫോറും ഏഴു സിക്‌സറുകളുമാണ് താരം പറത്തിയത്. തന്റെ ഇന്നിംഗ്‌സിന്റെ വീഡിയോ പീറ്റേഴ്‌സന്‍ തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സമയമുണ്ടെങ്കില്‍ ഒരു മിനിറ്റ് നിന്ന് കഴിഞഞ് രാത്രിയിലെ കാര്യം കാണാന്‍ താരം ആവശ്യപ്പെടുന്നു.

കെവിന്‍ പീറ്റേഴ്‌സന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് ആരാധകരുടെ അഭിനന്ദന പ്രവാഹവും ഉണ്ടായിരിക്കുകയാണ്. വിരമിക്കല്‍ മതിയാക്കി ഐപിഎല്ലിലേക്ക് മടങ്ങിവരൂ എന്നായിരുന്നു മുന്‍ ഇംഗ്‌ളണ്ട് ബാറ്റ്‌സ്മാന്‍ ശ്രീവത്സന്‍ ഗോസ്വാമി ഇട്ട കമന്റ്.

ഐപിഎല്ലില്‍  അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് കെവിന്‍ പീറ്റേഴ്‌സണ്‍. ഡെക്കന്‍ ചാര്‍ജ്ജേഴ്‌സിനൊപ്പം കളി തുടങ്ങിയ പീറ്റേഴ്‌സണ്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, റൈസിംഗ് പൂനേ സൂപ്പര്‍ജയന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാസ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ളയാളാണ്. 2018 ലാണ് താരം വിരമിച്ചത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു