ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ ഏഷ്യ ലയണ്‍സിനെതിരെ ഇന്ത്യ മഹാരാജാസിനു ആറ് വിക്കറ്റ് ജയം. ഏഷ്യ ലയണ്‍സ് മുന്നോട്ടുവച്ച 176 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മഹാരാജാസ് മറികടന്നു.
അര്‍ദ്ധ സെഞ്ച്വറി നേടിയ യൂസഫ് പത്താന്‍രെ പ്രകടനമാണ് ഇന്ത്യ മഹാരാജാസിനു ജയം സമ്മാനിച്ചത്. യൂസഫ് 40 ബോളില്‍ 80 റണ്‍സെടുത്തു. അഞ്ച് സിക്‌സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു താരത്തിന്റെ പ്രകടനം. മുഹമ്മദ് കൈഫ് 37 പന്തില്‍ 42 റണ്‍സുത്ത് പുറത്താകാതെ നിന്നു.
ഒരുഘട്ടത്തില്‍ പരുങ്ങലിലായ ഇന്ത്യ യൂസഫ്-കൈഫ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 116 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. യൂസഫ് പത്താന്‍ റണ്ണൗട്ടായി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ 10 ബോളില്‍ രണ്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയില്‍ 21 റണ്‍സെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു.
ടോസ് നേടിയ ഇന്ത്യന്‍ മഹാരാജാസ് ഏഷ്യ ലയണ്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഉപുല്‍ തരങ്കിന്റെയും (46ല്‍ പന്തില്‍ 66 റണ്‍സ്) ക്യാപ്റ്റന്‍ മിസ്ബുഉല്‍ ഹഖിന്റെയും (30 പന്തില്‍ 44) പ്രകടനാമാണ് ഏഷ്യന്‍ ലയണ്‍സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കമ്രാന്‍ അക്മല്‍ 25 റണ്‍സുമെടുത്തു.
ഇന്ത്യന്‍ മഹാരാജാസിന് വേണ്ടി ഗോണി മൂന്നും ഇര്‍ഫാന്‍ പത്താന്‍ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്റെ അഭാവത്തില്‍ മുഹമ്മദ് കൈഫായിരുന്നു ഇന്ത്യന്‍ മഹാരാജാസിനെ നയിച്ചിരുന്നത്. യുവരാജും കളിച്ചില്ല.