ഇതിഹാസങ്ങള്‍ അണിനിരക്കുന്ന എല്‍എല്‍സി ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; മത്സരം എവിടെ കാണാം?, അറിയേണ്ടതെല്ലാം

ക്രിക്കറ്റ് പ്രേമികള്‍ ആവേശഭരിതരായി കാത്തിരിക്കുന്ന ക്രിക്കറ്റിലെ പ്രിയതാരങ്ങളും ഇതിഹാസങ്ങളും അണിനിരക്കുന്ന ലീഗ് ലെജന്‍ഡ്സ് ക്രിക്കറ്റിന്റെ (എല്‍എല്‍സി) ഏറ്റവും പുതിയ പതിപ്പിന് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് ദോഹ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ മഹാരാജാസ് എഷ്യാ ലയണ്‍സിനെ നേരിടും.

ഇന്ത്യ മഹാരാജാസിനെ ഗൗതം ഗംഭീര്‍ നയിക്കുമ്പോള്‍ ഏഷ്യാ ലയണ്‍സിനെ ഷാഹിദ് അഫ്രീദിയാണ് നയിക്കുന്നത്. വേള്‍ഡ് ജയന്റ്സ്, ഏഷ്യ ലയണ്‍സ്, ഇന്ത്യ മഹാരാജാസ് എന്നീ മൂന്ന് ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. മത്സരത്തില്‍ ആകെ എട്ട് ഗെയിമുകള്‍ കളിക്കും – ആറ് ലീഗ് ഘട്ട ഗെയിമുകള്‍, തുടര്‍ന്ന് ഒരു എലിമിനേറ്ററും ഫൈനലും.

റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പത്താന്‍, ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, ഗൗതം ഗംഭീര്‍ എന്നിവര്‍ ഇന്ത്യ മഹാരാജാസിനെ പ്രതിനിധീകരിക്കും. ഏഷ്യ ലയണ്‍സില്‍ മുത്തയ്യ മുരളീധരന്‍, മിസ്ബാ-ഉള്‍-ഹഖ്, ഷാഹിദ് അഫ്രീദി എന്നിവരും ഉണ്ടാകും. ബ്രെറ്റ് ലീ, ജാക്വസ് കാലിസ്, റോസ് ടെയ്ലര്‍, കെവിന്‍ ഒബ്രിയാന്‍, ഷെയ്ന്‍ വാട്സണ്‍ എന്നിവരുള്‍പ്പെടുന്ന മികച്ച ലൈന്‍-അപ്പാണ് വേള്‍ഡ് ജയന്റ്സിന്. ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള വേള്‍ഡ് ജയന്റ്‌സാണ് നിലവിലെ ചാമ്പ്യന്മാര്‍.

മത്സരത്തിന്റെ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയും ഫാന്‍കോഡ് ആപ്പു വഴിയും തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും തത്സമയ സംപ്രേക്ഷണമുണ്ട്.

Latest Stories

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി