അവന്‍ പറക്കട്ടെ, അവനില്‍ നിന്നും എന്തും പ്രതീക്ഷിക്കാം; ഇന്ത്യന്‍ താരത്തെ കുറിച്ച്  ഇംഗ്ലണ്ട് മുന്‍ പേസര്‍

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെതിരേ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇംഗ്ലണ്ട് മുന്‍ പേസര്‍ ഡാരന്‍ ഗൗഫ്. ഏറെ പ്രതിഭയുള്ള താരമാണ് റിഷഭെന്നും അദ്ദേഹത്തെ അനാവശ്യമായി വിമര്‍ശിക്കാതെ സ്വനതന്ത്രമായി കളിക്കാന്‍ വിടണമെന്നും ഗൗഫ് പറയുന്നു.

‘റിഷഭ് പന്തില്‍ നിന്ന് എന്തും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് അവന്‍. റിഷഭിനെപ്പോലെയുള്ള പുതിയ ശൈലിയില്‍ കളിക്കുന്നവരെയാണ് ലോകം ഇപ്പോള്‍ കാണുന്നത്. സ്വന്തം കഴിവില്‍ വിശ്വസിച്ച് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്.’

‘ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ തന്റേതായ വഴികള്‍ അവന് കാണുന്നു. നിലവിലെ മികച്ച താരങ്ങളിലൊരാളാണവന്‍. അവനെ പിന്നോട്ട് വലിക്കേണ്ട യാതൊരു കാര്യവുമില്ല. അവനെപ്പോലെയുള്ള മികച്ച താരങ്ങളെ ആവിശ്യത്തിന് ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയാണ് വേണ്ടത്. അവന്റെ സമയത്ത് വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്.’

‘എല്ലാ ഫോര്‍മാറ്റിലും തന്റെ മികവ് എന്താണെന്ന് അവന്‍ ലോകത്തിന് കാട്ടിക്കൊടുത്തതാണ്. ടെസ്റ്റില്‍ മാത്രമല്ല ഇപ്പോള്‍ ഏകദിനത്തിലും അവന്‍ മികവ് തെളിയിച്ചു. റിഷഭിന് മികച്ചൊരു വര്‍ഷമായി ഇത് മാറിയേക്കും’-ഗൗഫ് പറഞ്ഞു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ