CHAMPIONS TROPHY: ഇന്ന് ഇന്ത്യ തോൽക്കട്ടെ, ആ കാരണം കൊണ്ടാണ് ഞാൻ അത് പറയുന്നത്: ദിനേശ് കാർത്തിക്ക്

2025 ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ സെമി ഫൈനൽ എതിരാളിയായി കിട്ടണം എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. സ്റ്റീവ് സ്മിത്തും കൂട്ടരും ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തായി പോരാട്ടം അവസാനിച്ചപ്പോൾ അവർ, ഗ്രൂപ്പ് എയിലെ വിജയികളെ സെമിയിൽ നേരിടും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള വരാനിരിക്കുന്ന മത്സരത്തിലെ വിജയികളെ അവർ നേരിടും.

ഇന്ത്യയും ഓസ്‌ട്രേലിയയും സമീപകാലത്ത് ഐസിസി ഇവൻ്റുകളിൽ ഏറ്റുമുട്ടുമ്പോൾ എല്ലാം ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷി ആകാൻ നമുക്ക് പറ്റിയിട്ടുണ്ട്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് ആയ ടി 20 ലോകകപ്പിൽ ഇന്ത്യ ജയിച്ച് കയറിയായപ്പോൾ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ കിരീടം നേടുക ആയിരുന്നു.

എന്തായാലും ഇന്ന് തോറ്റാൽ സെമിയിൽ സൗത്താഫ്രിക്കയും ജയിച്ചാൽ ഓസ്‌ട്രേലിയയും ആയിരിക്കും ഇന്ത്യയുടെ സെമി എതിരാളികൾ. “ഇന്ത്യ യഥാർത്ഥത്തിൽ നന്നായി കളിക്കുന്നു, പക്ഷേ സെമിയിൽ ഓസ്‌ട്രേലിയെ കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു” ദിനേഷ് കാർത്തിക് പറഞ്ഞു.

Read more

ഇംഗ്ലണ്ടിൻ്റെയും പാക്കിസ്ഥാൻ്റെയും ടൂർണമെൻ്റിൽ നിന്ന് നേരത്തെ പുറത്തായതിലേക്കും കാർത്തിക് തന്റെ അഭിപ്രായം പറഞ്ഞു. ഇരുടീമുകളും നേരത്തെ പുറത്തായതിൽ സങ്കടം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.