നിങ്ങൾ സംസാരിച്ച് ഇരിക്ക് ഞാൻ ഈ ഓവർ ഒന്ന് തീർക്കട്ടെ, കോഹ്‍ലിയെയും രാഹുലിനെയും ട്രോളി ജഡേജ; വീഡിയോ കാണാം

ഇന്നലെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ സഹതാരങ്ങളായ വിരാട് കോഹ്‌ലിക്കും കെഎൽ രാഹുലിനുമൊപ്പം ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഭാഗമായ രസകരമായ നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മത്സരത്തിലേക്ക് വന്നാൽ ഇന്ത്യ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ചു.

കോഹ്‌ലിയും രാഹുലും ജഡേജയും ചേർന്ന് ഓവറിനിടെ സംസാരിക്കുക ആയിരുന്നു. പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ഒന്നും കിട്ടാത്ത സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്നുള്ള ചിന്തയാണ് മൂന്ന് താരങ്ങളും പങ്കിട്ടത്. താരങ്ങൾ തമ്മിൽ കാര്യമായ രീതിയിൽ ഉള്ള ചർച്ച നടക്കുന്നതിനിടെയാണ് ജഡേജ തമാശ പറഞ്ഞത്.

ആ സമയത്ത് ഓവറിൽ മൂന്ന് പന്തുകൾ മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. താരങ്ങളുടെ സംഭാഷണം പോയത് ഇങ്ങനെ:

രാഹുൽ- ” പിച്ചിൽ നിന്ന് കാര്യമായ ടേൺ ഒന്നും കിട്ടുന്നില്ല”

കോഹ്‌ലി- ” ഒരു സ്ലിപ്പ് വെക്കുക, ഓവറിൽ മൂന്ന് പന്തുകൾ ബാക്കിയുണ്ട്. ഒരു പന്ത് എങ്കിലും സ്പിൻ ചെയ്യും”

ജഡേജ- “നിങ്ങൾ ചർച്ച തുടരുക , ആ സമയത്ത് ഞാൻ ഓവർ എറിഞ്ഞ് തീർക്കട്ടെ”

എന്തായാലും ഈ വീഡിയോ ഇപ്പോൾ സോസ് മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Read more