Ipl

ദ്രാവിഡിന്റെ അവസ്ഥ സംഗക്കാരക്ക് വരാതിരിക്കട്ടെ, ഓർമകളിൽ തെളിയുന്നത് 2014

AJMAL SHAMS

രാജസ്ഥന്റെ കഴിഞ്ഞ കളിയിലെ തോൽവികൂടി കണ്ടപ്പോൾ 2014 IPL സീസൺ ആണ് ഓർമയിലേയ്ക്ക് വരുന്നത്. ഇപ്പോഴത്തെക്കാൾ വളരെ എളുപ്പം പ്ലേ ഓഫിൽ കയറാം എന്ന നിലയിലാരുന്നു രാജസ്ഥാൻ അന്ന്. 2014 സീസണിലാണ് ദ്രാവിഡ്‌ ആദ്യമായി കോച്ചിന്റെ റോളിൽ എത്തുന്നത്.

അന്ന് ആദ്യ പകുതി കഴിഞ്ഞപ്പോൾ എല്ലാരും വിലയിരുത്തി ഇത്തവണ രാജസ്ഥാൻ ഒരിക്കൽ കൂടി കറുത്ത കുതിരകൾ ആവും എന്ന്. 9 കളി കഴിഞ്ഞപ്പോൾ 6 ജയം 3 തോൽവി 12 പോയിന്റ്സ്. അതായത് ബാക്കി 5 കളിയിൽ 2 ജയം മാത്രം മതി പ്ലേഓഫ്‌ ഉറപ്പിക്കാൻ. ഈ വർഷവും അതേ സമാനത ഉണ്ട് 6 കളിയിൽ 2 എണ്ണം ജയിച്ചാൽ പ്ലേ ഓഫ്‌ ഏകദേശം ഉറപ്പായിരുന്നു.

അത് ഇപ്പോൾ 2 കളിയിൽ ഒരെണ്ണം ജയിക്കണം എന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. ഒന്ന് ജയിച്ചാലും DC SRH RCB ഇവരുടെ റിസൾട്ട്‌ കൂടി നോക്കേണ്ടി വരും. 12 പോയിന്റ് നേടിയ ശേഷം അന്നത്തെ ബാക്കി 4 മാച്ചിൽ 1 മത്സരം മാത്രം ആണ് രാജസ്ഥാൻ ജയിച്ചത്.

പ്ലേ ഓഫ്‌ ഉറപ്പിച്ചു എന്ന ചിന്തയിൽ ബെഞ്ച് പ്ലേയർസ് നോക്കെ അവസരം കൊടുത്തു. അങ്ങനെ 3 കളിയിൽ തോൽവി ചോദിച്ചു വാങ്ങി. അവസാന മത്സരം മുബൈക്ക് എതിരെ ആയിരുന്നു. 2014 മുംബൈക്ക് എതിരെ യുള്ള രാജസ്ഥന്റെ ആ മാച്ച് ഒരു ക്രിക്കറ്റ്‌ ആരാധകനും ഇത് വരെ മറന്നിട്ടുണ്ടാവില്ല. അന്ന് ലീഗിലെ അവസാന മത്സരം. രാജസ്ഥാൻ പൊയിന്റ് ടേബിളിൽ നാലാമത് നിൽക്കുന്നു മുംബൈ അഞ്ചാമതും ആ കളി മുംബൈ ജയിക്കുകയാണെങ്കിൽ 14 പോയിന്റ് ആവും എന്നാലും രാജസ്ഥാന്റെ റൺറേറ്റ് മറികടക്കുക എന്നത് അത്ര എളുപ്പം അല്ലായിരുന്നു.

ടോസ് കിട്ടിയ മുംബൈ രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 189 റൺസ് അടിച്ചു സഞ്ജു സാംസൺ 74(47 balls)റൺസ് കരുൺ നായർ 50 റൺസ് എന്നിവരായിരുന്നു ടോപ്സ്കോറർ. എന്തായാലും ഫസ്റ്റ് ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ ഞാനടക്കമുള്ള രാജസ്ഥാൻ ആരാധകർ സന്തോഷിച്ചു. ഇത്രയും നന്നായി കളിച്ച ഈ സീസണിലെ അർഹിച്ച പ്ലേ ഓഫ്‌ കളിക്കാൻ പറ്റും എന്ന് ഉറപ്പിച്ചു . പക്ഷെ ഇത് ക്രിക്കറ്റ്‌ ആണ് ഇവിടെ എന്തും സംവിക്കും എന്ന കാര്യം ആ മാച്ചോടു കൂടി മനസ്സിലായി. വലിയ പ്ലയെസ് ഇല്ലെങ്കിലും മികച്ച പെർഫോമൻസ് ആയിരുന്നു ആ വർഷം താമ്പേ , കൂപ്പർ ഹോഡ്ജ് അഭിഷേക് നായർ ഇവരൊക്കെ ആയിരുന്നു മെയിൻ പ്ലയെർസ്.

ആ മത്സരത്തിൽ മുംബൈ 14.3 ഓവറിൽ ജയിച്ചാൽ മാത്രമേ അവർക്ക് പ്ലേ ഓഫ് എത്താൻ കഴിയൂ. അതെന്തായാലും നടക്കുന്ന കാര്യമല്ല എന്നാണ് കരുതിയത്. സെക്കന്റ്‌ ഇന്നിങ്സ് തുടങ്ങി. രണ്ടാം ഓവറിൽ ഓപ്പണർ Simmons പുറത്തായി പിന്നെ വന്നത് കോറി ആൻഡേഴ്സൻ ആ സീസണിൽ വളരെ ഫോം ഔട്ട്‌ ആയ താരം ആയിരുന്നു ഇയാൾ. ഇപ്പോഴും പുള്ളിയോട് ഉള്ള ദേഷ്യം എനിക്ക് മാറിയിട്ടില്ല. അയാൾ പിന്നെ ജീവിതത്തിൽ ഇതിനേക്കാൾ വലിയൊരു ഇന്നിംഗ്സ് കളിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്.

44 ബോളിൽ 95 റൺസ്!! അന്നത്തെ രാജസ്ഥാനിലെ മെയിൻ ബൗളർ ആയിരുന്ന ഫോക്നർ നൽകിയത് 3.4 ഓവറിൽ 54 റൺസ് അന്ന് എറിഞ്ഞതിൽ അടി കിട്ടാത്ത ആരുമുണ്ടായിരുന്നില്ല. അവസാനം 14.3 ഓവരിൽ മുംബൈ 189 റൺസ് എടുത്തു.RR പ്ലേയേർസും ആരാധകരും ആശ്വസിച്ചു.

സ്കോർ ടൈ ആയല്ലോ RR ക്വാളിഫ്യ ആയെന്ന് തന്നെ എല്ലാവരും കരുതി. നീണ്ട ചർച്ചകൾക്കു ശേഷമാണ് അക്കാര്യം അറിയുന്നത് മുബൈക്ക് നെറ്റ് റൺ റേറ്റ് മറികടക്കണം എങ്കിൽ എറിയുന്ന അടുത്ത ബോൾ 6 or 4 ആവണം. ആ ബോൾ ബൗണ്ടറി അല്ലെങ്കിൽ RR പ്ലേ ഓഫീലേക്ക് ബൗണ്ടറി ആണെങ്കിൽ മുംബൈ പ്ലെ ഓഫിൽ . ഇതിനേക്കാൾ ആവേശകരമായ രീതിയിൽ ഒരു ടീം പ്ലേ ഓഫിൽ കയറുകയും പുറത്താക്കുകയും ചെയ്യുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. ആ സീസണിൽ നമ്മളെ ഒരുപാട് മാച്ചുകൾ ജയിപ്പിച്ച ബോളർ ആയിരുന്നു ഫോക്ക്നർ. അതുകൊണ്ടുതന്നെ ആ ബോൾ ഫോക്നർ നന്നായി എറിയുമെന്നും RR പ്ലേഓഫ്ൽ എത്തുമെന്ന് ആരാധകരും കോച്ചായ ദ്രാവിഡും ഒക്കെ വിശ്വസിച്ചു.

പിന്നെ നടന്നത് ഓർക്കാൻ ഇപ്പോഴും ഇഷ്ടപെടുന്നില്ല. ബാറ്റർ ആദിത്യ താരേ Faukner റുടെ നാലാം ബോൾ സിക്സെർ നേടുന്നു കളി മുബൈ ജയിക്കുന്നു. ഇതിനു മുൻപോ അതിനു ശേഷമോ ഒരു മാച്ച് കണ്ട് ഇതേപോലെ ഷോക്കടിച്ചു നിൽക്കേണ്ട അവസ്ഥ വന്നിട്ടില്ല. സീസൺ തുടങ്ങിയതുമുതൽ പോയിന്റ് ടേബിൾ നാലാമത് നിന്ന രാജസ്ഥാൻ അവസാന മത്സരം കഴിഞ്ഞതോടെ അഞ്ചാം സ്ഥാനത്തെത്തി മുംബൈ പ്ലേ ഓഫിൽ.

ഇതിനേക്കാൾ വലിയൊരു തോൽവി ഇനി രാജസ്ഥാനു IPLൽ ഇനി ഒരിക്കലും നേരിടേണ്ടി വരില്ല. എന്നാലും സഞ്ജുവിനു അന്ന് വാട്സൺ നിന്ന പോലെയും. ദ്രാവിഡ് നിന്ന പോലത്തെ അവസ്ഥ സംഗക്കാരക്കും ഈ സീസണിൽ വരാതിരിക്കട്ടെ.

ഈ സീസണിൽ 6 കളിയിൽ 2 ജയം മതിയാരുന്നു qualify ആവാൻ. എന്നാൽ അത് .ഇപ്പോൾ 2 കളിയിൽ 1 ആയിരിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ IPL ലെ തന്നെ എക്കാലത്തെയും അവിശ്വസനീയമായ തോൽവി വാങ്ങി പുറത്തായപോലെ . ഒരിക്കൽ കൂടി അതേ പോലൊരു പുറത്താകൽ നേരിടേണ്ടി വരല്ലേ.. എന്നാണ് ഓരോ രാജസ്ഥാൻ ആരാധരും ആഗ്രഹിക്കുന്നത്.

Latest Stories

ഇപി ജയരാജനെ പാര്‍ട്ടി വിശ്വസിക്കുന്നു, അന്വേഷണം നടത്തില്ല; പ്രചരിക്കുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് എംവി ഗോവിന്ദന്‍

എന്റെ ഇന്ത്യൻ ടി20 ടീമിലേക്കുള്ള മാസ് എൻട്രി ഇത്തവണത്തെ ഐപിഎല്ലിലൂടെ സംഭവിക്കും, വെളിപ്പെടുത്തി സൂപ്പർതാരം; സഞ്ജുവിനടക്കം ഭീഷണി

മോദി സന്ദര്‍ശിച്ചതുകൊണ്ട് മാത്രം ദേശീയ ദുരന്തമാകില്ല; കേന്ദ്ര സഹായം ലഭിക്കാത്തതിന് കാരണം സംസ്ഥാന സര്‍ക്കാരെന്ന് എംടി രമേശ്

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്