ആദ്യ പകുതി 2016 ലെ കോഹ്‌ലിയെ പോലെ, രണ്ടാം പകുതി ഇപ്പോഴത്തെ കോഹ്ലി തന്നെ ബട്ട്‌ലറെ പരിഹസിച്ച് ആരാധകർ

കോഹ്‌ലി ആരാധകരെ നിരാശപ്പെടേണ്ട, നിങ്ങളുടെ സൂപ്പർ താരത്തിന്റെ റെക്കോർഡ് സേഫ് ആണ് . ഈ സീസണിലെ കോഹ്ലിയുടെ മോശം ഫോമിൽ നിരാശജപെട്ടിരിക്കുന്ന നിങ്ങൾക്ക് ഇതൊരു ആശ്വാസ വാർത്ത ആയിരിക്കും. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലാണെങ്കിലും ഈ സീസണോടെ അത് ബട്ട്ലർ മറികടക്കും എന്നാണ് പറയപ്പെട്ടത്. എന്നാൽ 13 കളിയില്‍ നിന്ന് 627 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. അതായത് ഒരു മത്സരവും പ്ലേ ഓഫിൽ എത്തിയാൽ അതും കൂട്ടി മൂന്ന് മത്സരങ്ങൾ. കോഹ്‌ലിയുടെ 973 റൺസ് തകർക്കണമെങ്കിൽ മൂന്നൂറിൽ ഏറെ റൺസ് നേടണമെന്ന് ചുരുക്കം.

അവസാന കുറച്ച് മത്സരങ്ങളായി വലിയ ചലനം ഉണ്ടാക്കാതെ താരം ക്രീസ് വിട്ടതോടെയാണ് റെക്കോർഡ് സേഫ് ആയത്. വലിയ സംഭാവനകൾ ബട്ട്ലർ നല്കാതിരുന്നതോടെ ഇനി അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ കോഹ്‌ലിയുടെ റെക്കോർഡ് തകരാൻ സാധ്യത ഉള്ളു.

കോലി 2016 സീസണില്‍ 973 റണ്‍സാണ് ആര്‍സിബിക്കായി നേടിയത്. ഒരു സീസണില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്. അതേസമയം ബട്‌ലര്‍ ഇത്തവണ അത് മറികടക്കുമെന്നായിരുന്നു കരുതിയത്. എന്നാൽ 2016 സീസണിൽ കോഹ്ലി നിലനിർത്തിയ ആ ഫോം അവസാന ലാപ്പിൽ ബട്ട്ലര്ക്ക് തുടരാൻ സാധിച്ചില്ല. ഇനി അടുത്ത വർഷം നോക്കാം, കൊഹ്‌ലിയെ തൊടാൻ നീ ഒന്നും ആയിട്ടില്ല എന്ന തരത്തിലാണ് കോഹ്ലി ആരാധകർ ഇത് ആഘോഷമാക്കി എടുത്തത്.

ബട്ട്ലർ തിരികെ ട്രാക്കിൽ എത്തേണ്ടത് രാജസ്ഥാൻ വല്ല ആവശ്യമാണ്. താരം ഫോമിൽ എത്തിയെങ്കിലും മാത്രമേ പവർ പ്ലേ ഓവറുകൾ പവറാകാൻ അവർക്ക് സാധിക്കു.