ഗൗതം ഗംഭീറുമായുള്ള പോര്; ശ്രീശാന്തിന് എല്‍എല്‍സിയുടെ വക്കീല്‍ നോട്ടീസ്- റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെ ശ്രീശാന്തിന് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് (എല്‍എല്‍സി) വക്കീല്‍ നോട്ടീസ് അയച്ചു. മത്സരത്തിനിടെ ഗംഭീര്‍ തന്നെ ‘ഫിക്സര്‍’ എന്ന് വിളിച്ചതായി ശ്രീശാന്ത് വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രതികരണത്തിലൂടെ ശ്രീശാന്ത് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ടൂര്‍ണമെന്റിനിടെ പേസര്‍ കരാര്‍ ലംഘിച്ചതായി നോട്ടീസില്‍ പരാമര്‍ശിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം, ഗംഭീറിനെ വിമര്‍ശിക്കുന്ന എല്ലാ വീഡിയോകളും ലീഗിന്റെ പ്രിവ്യൂവില്‍ ഉള്ളതിനാല്‍ ശ്രീശാന്ത് ഇവ നീക്കം ചെയ്താല്‍ മാത്രമേ എല്‍എല്‍സി ശ്രീശാന്തുമായി സംസാരിക്കൂ. മറുവശത്ത്, സംഭവത്തെക്കുറിച്ച് അമ്പയര്‍മാരും മാച്ച് ഒഫീഷ്യല്‍സും അവരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചെങ്കിലും ഗംഭീര്‍ തന്നെ ‘ഫിക്‌സര്‍’ എന്ന് വിളിച്ചെന്ന ശ്രീശാന്തിന്റെ അവകാശവാദത്തെക്കുറിച്ച് അവരാരും പരാമര്‍ശിച്ചിട്ടില്ല.

കളിക്കളത്തിലും പുറത്തും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ സംഭവം പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും ലീഗിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ വ്യക്തമായ നിയമങ്ങള്‍ ലംഘിച്ച എല്ലാവര്‍ക്കുമെതിരെയും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പെരുമാറ്റച്ചട്ട നൈതിക സമിതിയുടെ തലവന്‍ സയ്യിദ് കിര്‍മാണി പറഞ്ഞു.

അതേസമയം, വിവാദ സംഭവത്തില്‍ ശ്രീശാന്തിനെ പിന്തുണച്ച് ഭാര്യ ഭുവനേശ്വരി രംഗത്തുവന്നു. ഗൗതം ഗംഭീറുമായുള്ള പ്രശ്നങ്ങള്‍ വിശദീകരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വീഡിയോയ്ക്കു താഴെയാണു ഭുവനേശ്വരി പ്രതികരണം അറിയിച്ചത്. ”വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി” എന്ന് ഭുവനേശ്വരി കുറിച്ചു.

Latest Stories

ഹെന്റമ്മോ, അയ്യരുവിളികൾ; ലേലത്തിൽ കോടി കിലുക്കവമായി അർശ്ദീപും റബാഡയും ശ്രേയസും; സ്വന്തമാക്കിയത് ഇവർ

നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ കുറ്റവാളികള്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയോട് മുട്ടാൻ നിക്കല്ലേ, പണി പാളും; പെർത്തിൽ വീർപ്പ് മുട്ടി കങ്കാരു പട

അച്ഛന്റെ മരണത്തോടെ വിഷാദത്തിലേക്ക് വഴുതിവീണു, കൈപ്പിടിച്ചുയര്‍ത്തിയത് സിനിമ, ആശ്വാസമായത് ആരാധകരും: ശിവകാര്‍ത്തികേയന്‍

'ഇന്ത്യ ഒറ്റ ദിവസം കൊണ്ട് എണ്ണിയത് 64 കോടി വോട്ട്, കാലിഫോർണിയ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു'; പരിഹസിച്ച് മസ്‌ക്

ഉത്തര്‍പ്രദേശില്‍ മസ്ജിദില്‍ സര്‍വേയ്ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്

വനിതകള്‍ക്ക് അതിവേഗ വായ്പ, കുറഞ്ഞ പലിശ; എസ്ബിഐ യുമായി കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍; ആദ്യഘട്ടത്തില്‍ 500 കോടി

പെർത്തിൽ ഇന്ത്യയുടെ സംഹാരതാണ്ഡവം; ഓസ്‌ട്രേലിയയ്ക്ക് കീഴടക്കാൻ റൺ മല; തകർത്താടി ജൈസ്വാളും കോഹ്‌ലിയും

കേടായ റൺ മെഷീൻ പ്രവർത്തിച്ചപ്പോൾ കിടുങ്ങി പെർത്ത്, കിംഗ് കോഹ്‌ലി റിട്ടേൺസ്; ആരാധകർ ഡബിൾ ഹാപ്പി

അദാനിക്ക് കുരുക്ക് മുറുക്കി അമേരിക്ക; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി