ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ട്രിസ്റ്റൻ സ്റ്റബ്‌സ് ബുധനാഴ്ച ബ്രിസ്റ്റോളിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഫിഫ്റ്റി നേടിയപ്പോൾ ഈ നേട്ടം കൈവരിക്കുന്ന തന്റെ രാജ്യത്ത് നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ താരമായി. 41 റൺസിന് പ്രോട്ടീസ് തോറ്റെങ്കിലും, 21-കാരന്റെ അവിശ്വസനീയമായ 72(28) പ്രകടനമാണ് അവരെ കളിയിൽ നിലനിർത്തിയതും അവസാനം അവരെ പ്രതീക്ഷകൾ നൽകിയതും.
ഈ വർഷം ആദ്യം ഡൽഹിയിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു സ്റ്റബ്‌സിന്റെ ടി20 അരങ്ങേറ്റം. എന്നിരുന്നാലും, ഇത് അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ആദ്യ ഇന്നിംഗ്സായിരുന്നു. മുംബൈ ഇന്ത്യൻസ് (എംഐ) പരിക്കേറ്റ ടൈമൽ മിൽസിന് പകരക്കാരനായി യുവതാരത്തെ തിരഞ്ഞെടുത്തപ്പോൾ അധികമാരും അയാളെക്കുറിച്ച് അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്ഷം ലീഗിൽ വലിയ നേട്ടങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധിക്കാതെ തകർന്ന മുംബൈ കഴിഞ്ഞ വർഷത്തെ ലേലത്തിൽ കൂടുതൽ യുവതാരങ്ങളെയാണ് എടുത്ത്. അതിൽ പലരും മികച്ച പ്രകടനമാണ് നടത്തിയത്. ഇപ്പോൾ മറ്റൊരു രത്നം കണ്ടെത്തി എന്ന് തന്നെ പറയാം. ടിം ഡേവിഡ്, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, സഞ്ജയ് യാദവ് എന്നിവർ ഇതിനകം തന്നെ അവരുടെ നിരയിൽ ഉള്ളതിനാൽ, ട്രിസ്റ്റൻ സ്റ്റബ്‌സ് എംഐയുടെ ബാറ്റിംഗ് ഓർഡറിനെ സ്‌ഫോടനാത്മകമാക്കുമെന്ന് ആരാധകർ കരുതുന്നു.
യുവാക്കളിൽ നിക്ഷേപം നടത്താനുള്ള MI-യുടെ തന്ത്രത്തെക്കുറിച്ച് സംശയം തോന്നിയ പലരും, അടുത്ത പത്ത് വർഷത്തിനുള്ളിൽ ലോകോത്തര ടി20 ടീമായി മാറിയേക്കാവുന്ന ഒരു ടീമിനെ കെട്ടിപ്പടുക്കാൻ ഉള്ള അവരുടെ തന്ത്രത്തെ അവരെ അഭിനന്ദിച്ചു.