പരമ്പര നഷ്ടമായതോടെ ലോകാവസാനം എന്നൊന്നും അർത്ഥമില്ല, എല്ലാ സീരിസും ജയിച്ചെന്ന് വരില്ല; രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ

ബുധനാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 110 റൺസിൻ്റെ ശക്തമായ വിജയം നേടിയതോടെ ഉഭയകക്ഷി ഏകദിന പരമ്പരയിൽ ഇന്ത്യയെ തോൽപ്പിക്കാനുള്ള 27 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശ്രീലങ്ക വിരാമമിട്ടു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.

ഇന്ത്യയെ സംബന്ധിച്ച് സമീപകാലത്ത് ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് അവർ നടത്തിയത്. രോഹിത്തിന്റെ പ്രകടനം ഒഴിക്കിണർത്തിയാൽ ബാക്കി ബാറ്റർമാർ അരയും ശരാശരിക്ക് മുകളിൽ ഉള്ള പ്രകടനം കാണിച്ചില്ല. ശ്രീലങ്കൻ സ്പിന്നര്മാര് ഒരുവശത്ത് നിറഞ്ഞാടിയ പരമ്പരയിൽ ഇന്ത്യൻ സ്പിന്നര്മാര് ആധിപത്യം നേരിടുന്നതിൽ പരാജയപെട്ടു എന്ന് പറയാം. കുൽദീപ് അടക്കമുള്ളവരുടെ പ്രകടനത്തെ പലരും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.

മത്സരത്തിൽ ഇന്ത്യൻ താരം റിയാൻ പരാഗ് തന്റെ അരങ്ങേറ്റ മത്സരം നടത്തി. ആദ്യ ഏകദിന മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകളും അദ്ദേഹം നേടി. എങ്കിലും ഇത്തവണ ബോളിങ് യൂണിറ്റ് മികച്ച പ്രകടനം നടത്തി എന്ന് പറയാൻ സാധിക്കില്ല. വിക്കറ്റുകൾ നേടുന്നതിലും റൺസ് കണ്ട്രോൾ ചെയ്യുന്നതിലും താരങ്ങൾ ചില സമയത്ത് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിൽ ഇറങ്ങിയത്. ആർഷദീപിനെ മാറ്റി തന്റെ ആദ്യ ഏകദിന മത്സരം കളിക്കുവാൻ ഗംഭീർ ഇത്തവണ റിയാൻ പരാഗിനെ പകരക്കാരനായി തിരഞ്ഞെടുത്തു. കൂടാതെ കെ എൽ രാഹുലിന് പകരം ഇത്തവണ പന്തിനാണ് വിക്കറ്റ് കീപ്പിങ് സ്ഥാനവും നൽകിയത്.

മത്സരത്തിലെ തോൽവിക്ക് പിന്നാലെ രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ:

“ക്രെഡിറ്റ് ലഭിക്കേണ്ടിടത്ത് ഞങ്ങൾ ക്രെഡിറ്റ് നൽകണം, ശ്രീലങ്ക ഞങ്ങളെക്കാൾ നന്നായി കളിച്ചു,” ശർമ്മ പറഞ്ഞു. “ഇതുപോലുള്ള സാഹചര്യങ്ങൾക്കെതിരെ വരുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾ തിരികെ പോയി നോക്കേണ്ടതുണ്ട്. പരമ്പര നഷ്ടമായത് ലോകാവസാനം എന്നല്ല അർത്ഥമാക്കുന്നത്. ഇന്ത്യ വളരെ നന്നായി കളിക്കുന്നുണ്ട്. സ്ഥിരത നിലനിർത്തുന്നതാണ് പ്രധാനം. ചിലപ്പോൾ പരമ്പര നഷ്ടപ്പെടും.” രോഹിത് പറഞ്ഞു.

എന്തായാലും ജസ്പ്രീത് ബുംറ ഇല്ലാതെ ഉള്ള ഇന്ത്യൻ ടീം പൂജ്യം ആണെന്നുള്ള അഭിപ്രായമാണ് പലരും പറഞ്ഞത്.

Latest Stories

"എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

'നാടകം വിലപോകില്ല'; വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്ന് ബോബി ചെമ്മണ്ണൂരിന് താക്കീതുമായി കോടതി

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

നാടകത്തിന് താല്ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും

നിറം കുറവെന്ന് പറഞ്ഞ് മാനസിക പീഡനം; മലപ്പുറത്ത് ആത്മഹത്യ ചെയ്ത ഷഹാനയുടെ മൃതദേഹം ഖബറടക്കി

"രോഹിത് ഭായ് ഒറ്റയ്ക്ക് പോകല്ലേ, ഞാനും ഉണ്ട് കൂടെ"; രഞ്ജി ട്രോഫി കളിക്കാൻ ജൈസ്വാളും

'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്', ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പ്; ഗെയിം ചേഞ്ചറിനെ പരിഹസിച്ച് രാം ഗോപാൽ വർമ്മ

പിരിച്ചുവിട്ട 164 തൊഴിലാളികളെയും തിരിച്ചെടുക്കണം; വേതന കുടിശിഖ ഉടന്‍ നല്‍കണം; വീഴ്ചവരുത്തിയാല്‍ 6 % പലിശ; കോടതിയില്‍ അടിയേറ്റ് മുത്തൂറ്റ്; ആറുവര്‍ഷത്തിന് ശേഷം തൊഴിലാളി വിജയം

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് സ്ഥാനം ആർക്ക്?; കണക്കുകൾ പ്രകാരം മുൻഗണന ആ താരത്തിന്