ഐ.പി.എല്ലിനു പിന്നാലെ എല്‍.പി.എല്‍; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍.പി.എല്‍) പ്രഥമ സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഐ.പി.എല്‍ മാതൃകയലുള്ള ഫ്രാഞ്ചൈസി ട20 ലീഗായ എല്‍.പി.എല്ലിന് ഈ മാസം 26- ന് തുടക്കമാവും. ഡിസംബര്‍ 16-നാണ് ഫൈനല്‍. ഹാംബന്‍ടോട്ടയിലെ മഹിന്ദ രാജപക്സ സ്റ്റേഡിയത്തിലാണ് ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

നവംബര്‍ 26-ന് കൊളംബോ കിംഗ്സും കാന്‍ഡി ടസ്‌കേഴ്സും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ഉച്ചകഴിഞ്ഞ് 3.30- നും രാത്രി 7.30-നുമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ 11-ന് പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. ദാംബുല്ല ഹോക്സും കൊളംബോ കിംഗ്സും തമ്മിലാണ് ലീഗ് ഘട്ടത്തിലെ അവസാനത്തെ മല്‍സരം.

Image

അഞ്ചു ഫ്രാഞ്ചൈസികളാണ് ലീഗില്‍ അണിനിരക്കുന്നത്. കൊളംബോ കിംഗ്സ്, ദാംബുല്ല ഹോക്സ്, ഗല്ലെ ഗ്ലാഡിയേറ്റേഴ്സ്, ജാഫ്ന സ്റ്റാലിയണ്‍സ്, കാന്‍ഡി ടസ്‌കേഴ്സ് എന്നിവയാണ് അഞ്ചു ടീമുകള്‍. ഇവരില്‍ നാലു ടീമുകള്‍ ഡിസംബര്‍ 13, 14 തിയതികളില്‍ നടക്കാനിരിക്കുന്ന സെമിഫൈനലിലേക്കു യോഗ്യത നേടും.

Image

ഐ.പി.എല്ലിനു സമാനമായി ബയോ ബബ്ള്‍ അന്തരീക്ഷത്തില്‍ തന്നെയായിരിക്കും എല്‍.പി.എല്ലും നടക്കുക. ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍, വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, പാകിസ്ഥാന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് എന്നിവരാണ് ലീഗിലെ പ്രധാന താരങ്ങള്‍. മത്സരം സോണി സ്പോര്‍ട്സില്‍ ലൈവായി കാണാം.

Image

നേരത്തെ അഞ്ച് വിദേശ താരങ്ങള്‍ ലീഗില്‍ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ റസല്‍, ഫാഫ് ഡുപ്ലെസി, മന്‍വിന്ദര്‍ ബിസ്ല, ഡേവിഡ് മില്ലര്‍, ഡേവിഡ് മലാന്‍ എന്നിവരാണ് പിന്മാറിയത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലര്‍, ഡേവിഡ് മലാന്‍ എന്നിവര്‍ വിട്ടുനില്‍ക്കുന്നത്.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം