IPL 2025: ഐപിഎലില്‍ ഇനി തീപാറും, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നു, ഈ ടീമിനോട് കളിച്ചാല്‍ ഇനി കളി മാറും, ആവേശത്തില്‍ ആരാധകര്‍

ഐപിഎലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ച് ശ്രദ്ധേയനായ താരമാണ് മായങ്ക് യാദവ്. അതിവേഗ പന്തുകള്‍ ഏറിഞ്ഞ് സ്റ്റാര്‍ ബാറ്റര്‍മാര്‍ ഉള്‍പ്പെടെയുളളവരെ ഞെട്ടിക്കാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐപിഎലിലെ പ്രകടനത്തിലൂടെ ഇന്ത്യയുടെ ടി20 ടീമില്‍ വരെ താരം ഇടംപിടിച്ചു. എന്നാല്‍ ഇത്തവണ പരിക്ക് കാരണം ലഖ്‌നൗവിനായി കളിക്കാന്‍ മായങ്കിന് സാധിച്ചിരുന്നില്ല. അതേസമയം പരിക്ക് മാറി മായങ്ക് ലഖ്‌നൗ ടീം ക്യാമ്പില്‍ ജോയിന്‍ ചെയ്തതായാണ് പുതിയ വിവരം. എപ്രില്‍ 19ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് എല്‍എസ്ജിയുടെ അടുത്ത മത്സരം.

ഈ മത്സരത്തില്‍ മായങ്ക് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. മായങ്ക് യാദവിന്റെ വരവ് റിഷഭ് പന്ത് നയിക്കുന്ന ടീമിന്റെ ശക്തി കൂട്ടും. മായങ്ക് യാദവിനെ ടീമിലേക്ക് വീണ്ടും സ്വാഗതം ചെയ്തുകൊണ്ടുളള ഒരു വീഡിയോ ലഖ്‌നൗ ടീം തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാറില്‍ നിന്നിറങ്ങി നിറചിരിയോടെ ടീം താമസിക്കുന്ന ഹോട്ടലിലേക്ക് താരം കയറിപോകുന്നതാണ് വീഡിയോയിലുളളത്.

Read more

കഴിഞ്ഞ ലേലത്തില്‍ 11 കോടി രൂപയ്ക്കാണ് മാങ്കയിനെ ലഖ്‌ന സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തിയത്. 2024ല്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ച ടി20 മത്സരത്തിലാണ് മായങ്ക് യാദവ് ഒടുവില്‍ ബോള്‍ ചെയ്തത്. നിലവില്‍ ശാര്‍ദുല്‍ താക്കൂറാണ് ലഖ്‌നൗ പേസ് അറ്റാക്കിന് നേത്വത്വം നല്‍കുന്നത്. ശാര്‍ദുലിനൊപ്പം മായങ്ക് കൂടി വരുന്നതോടെ എല്‍എസ്ജി ബോളിങിന് കുറച്ചുകൂടി മൂര്‍ച്ച കൂടും. ഈ സീസണില്‍ ഏഴ് കളികളില്‍ നാല് ജയവും മൂന്ന് തോല്‍വിയും അടക്കം എട്ട് പോയിന്റാണ് ലഖ്‌നൗ ടീമിനുളളത്. നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് അവരുളളത്.